‘സർവ്വം മായ’ ഒടിടിയിൽ

‘സർവ്വം മായ’ ഒടിടിയിൽ

ബോക്സ് ഓഫീസിൽ നിവിൻ പോളിയുടെ വമ്പൻ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച ‘സർവ്വം മായ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയറ്ററുകളിൽ 147 കോടിയിലധികം രൂപ വാരിക്കൂട്ടിയ ചിത്രം പ്രമുഖ പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ആദ്യ ദിനം മുതൽക്കേ സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു.

അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും പത്താം തവണ ഒന്നിച്ച ചിത്രം കൂടിയാണിത്. സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം 147.35 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയ ഫൈനൽ കളക്ഷൻ. റിയ ഷിബു, ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, പ്രീതി മുകുന്ദൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ നിർമ്മിച്ച ചിത്രത്തിന് ശരൺ വേലായുധനാണ് ദൃശ്യഭംഗി നൽകിയത്. തിയറ്ററിൽ ചിത്രം കാണാൻ കഴിയാതിരുന്നവർക്കും നിവിൻ പോളിയുടെ ഈ മാസ് കംബാക്ക് വീണ്ടും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇനി വീട്ടിലിരുന്ന് സർവ്വം മായ കാണാം.

administrator

Related Articles