സര്‍വ്വം മായ ജിയോ ഹോട്ട്സ്റ്റാറിൽ

സര്‍വ്വം മായ ജിയോ ഹോട്ട്സ്റ്റാറിൽ

നിവിന്‍ പോളി തിരിച്ചുവരവ് ഗംഭീരമാക്കിയ സിനിമയാണ് സര്‍വ്വം മായ. മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളില്‍ കുതിക്കുന്ന ചിത്രം 50 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ്. പ്രേമത്തിനും കായംകുളം കൊച്ചുണ്ണിക്കും ശേഷം 50 കോടി ക്ലബിലെത്തുന്ന നിവിന്‍ പോളി ചിത്രമെന്ന പ്രത്യേകതയും സര്‍വ്വം മായക്കുണ്ട്.

ചിത്രത്തിന്റെ ഒടിടി അവകാശം സ്ട്രീമിംഗ് ഭീമനായ ജിയോ ഹോട്ട്സ്റ്റാര്‍ വന്‍ വിലയ്ക്ക് സ്വന്തമാക്കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിയേറ്റര്‍ റണ്‍ പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ചിത്രം ഓടിടിയിലെത്തുമെന്നാണ് അനുമാനം.

ഇപ്പോഴുള്ള ചിത്രത്തിന്റെ പ്രകടനം വെച്ച് റിലീസ് ചെയ്ത് 35 മുതല്‍ 40 ദിവസത്തിനുള്ളില്‍ ചിത്രം ഓടിടിയിലെത്താന്‍ സാധ്യതയില്ല. ലോക ചാപ്റ്റര്‍ 1: ചന്ദ്രയുടെ പാത സ്വീകരിച്ച് പരമാവധി തിയേറ്റര്‍ റണ്ണിന് ശേഷമായിരിക്കും ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിക്കുക. ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

administrator

Related Articles