സഞ്ചാര്‍ സാഥി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന് വിമര്‍ശനം

സഞ്ചാര്‍ സാഥി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന് വിമര്‍ശനം

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇന്ത്യയിലെ ഫോണ്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ നടപടിയില്‍ വിമര്‍ശനവുമായി ഉപയോക്താക്കള്‍. സുരക്ഷയുടെ പേരിലാണെങ്കില്‍ പോലും ഫോണ്‍ പോലുള്ള ഒരു സ്വകാര്യ ഉപകരണത്തിലെ ഉപയോഗം തുടര്‍ച്ചയായ നിരീക്ഷണത്തിന് വിധേയമാകും എന്നുള്ളതാണ് ഉപയോക്താക്കളെ ആശങ്കയിലാക്കുന്നത്.

റഷ്യയിലേയും ചൈനയിലേയും പോലെ സ്വേച്ഛാധിപത്യ സര്‍ക്കാരുകള്‍ അവരുടെ രാജ്യങ്ങളിലെ ഫോണ്‍ ഉപയോക്താക്കളില്‍ നിര്‍ബന്ധിത ആപ്പുകള്‍ അടിച്ചേല്‍പ്പിക്കുന്ന നയം തന്നെയാണ് ഇന്ത്യയും പിന്തുടരുന്നതെന്നാണ് ഒരു വിഭാഗം ഉപയോക്താക്കള്‍ ആരോപിക്കുന്നത്. ഒരു ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതോ ഉപയോഗിക്കാതിരിക്കാവുന്നതോ ആയ ഒരു ഉപകരണമാക്കുന്നതിനു പകരം,കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ ഉപയോഗം നിര്‍ബന്ധിതമാക്കിയതും വിമര്‍ശങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. കൂടാതെ ഈ ആപ്പ് ഡിസേബിള്‍ ആക്കുവാനോ ഡിലീറ്റ് ചെയ്യുവാനോ സാധിക്കുകയില്ലെന്നതും ആളുകളില്‍ ആശങ്കയുണ്ടാക്കുന്നു. സര്‍ക്കാരിനോ, ഈ ആപ്പിലേക്ക് ആക്‌സസ് ഉള്ള ഏതെങ്കിലും സ്ഥാപനത്തിനോ വ്യക്തിക്കോ വിവിധ രീതികളില്‍ ഫോണുകള്‍ നിരീക്ഷിക്കാന്‍ ഇത് ഉപയോഗിക്കാമെന്നതും മറ്റൊരു ആശങ്കയായി ആളുകള്‍ ഉയര്‍ത്തുന്നു.

administrator

Related Articles