ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്ഫോണുമായി സാംസങ്

ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്ഫോണുമായി സാംസങ്

ദക്ഷിണ കൊറിയന്‍ ടെക് കമ്പനി സാംസങ് ആദ്യത്തെ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്ഫോണുമായി പുതു ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം അവസാനത്തോടെ സാംസങിന്റെ ട്രൈ-ഫോള്‍ഡിംഗ് സ്മാര്‍ട്ട്ഫോണ്‍ വരും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈമാസം 31 മുതല്‍ നവംബര്‍ ഒന്ന് വരെ ദക്ഷിണ കൊറിയയിലെ ജിയോങ്ജുവില്‍ നടക്കാനിരിക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയില്‍ സാംസങ് ഗാലക്സി സ്സെഡ് ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്ഫോണ്‍ പ്രദര്‍ശിപ്പിച്ചേക്കാമെന്നാണ് ദക്ഷിണ കൊറിയയിലെ യോന്‍ഹാപ്പ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം സാംസങിന്റെ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയുടെ നിലവിലുള്ള ബുക്ക്-സ്‌റ്റൈല്‍ ഫോള്‍ഡബിള്‍ ഗാലക്സി സ്സെഡ് സീരീസ് സ്മാര്‍ട്ട്ഫോണുകളില്‍ നിന്നുള്ള ഒരു പരിണാമം ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ ഈ സ്മാര്‍ട്ട്‌ഫോണിന് ഗാലക്സി സ്സെഡ് ട്രൈഫോള്‍ഡ് എന്ന് പേരിടാണ് സാധ്യത. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഹാന്‍ഡ്സെറ്റ് പൂര്‍ണ്ണമായും തുറക്കുമ്പോള്‍ ജി-സ്‌റ്റൈല്‍ ഇന്‍വേര്‍ഡ് ഫോള്‍ഡിംഗ് ഡിസൈനും 9.96 ഇഞ്ച് ഡിസ്പ്ലേയും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

administrator

Related Articles