പുതിയ ഫീച്ചറുമായി സാംസങ്

പുതിയ ഫീച്ചറുമായി സാംസങ്

ദക്ഷിണകൊറിയൻ ടെക് ഭീമനായ സാംസങ് ആരോഗ്യ നിരീക്ഷണത്തിനായി പുതിയ ഒരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ബ്രെയിൻ ഹെൽത്ത് എന്ന് പേരിട്ട ഈ ഫീച്ചർ, സ്‌മാർട്ട്ഫോണുകളും വെയറബിൾ ഡിവൈസുകളും ഉപയോഗിച്ച് മനുഷ്യ മസ്തിഷ്‌കത്തിലെ കൊഗ്നിറ്റീവ് പ്രവർത്തനത്തിലെ മാറ്റങ്ങൾ കണ്ടെത്താൻ സഹായിക്കും. ജനുവരി 2026ൽ നടക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ (CES) സാംസങ് ഔദ്യോഗികമായി പ്രദർശിപ്പിക്കുമെന്ന്, ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ ചോസുൻ ബിസിനെയും ആൻഡ്രോയ്‌ഡ് അതോറിറ്റിയെയും ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഡിമെൻഷ്യയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ ഈ ഫീച്ചർ സഹായിക്കും എന്നാണ് റിപ്പോർട്ടുകൾ.

ശബ്‌ദ പാറ്റേണുകൾ, നടത്തം, ഉറക്ക ശീലങ്ങൾ തുടങ്ങിയ ദൈനംദിന പെരുമാറ്റ ഡാറ്റ വിശകലനം ചെയ്യും. ഡിമെൻഷ്യ പോലുള്ള രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തി, രോഗങ്ങൾ ഗുരുതരമാകുന്നതിന് മുമ്പ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ അലേർട്ടുകൾ അയക്കും. ബ്രെയിൻ ട്രെയിനിംഗ് ആപ്പുകൾക്ക് സമാനമായിരിക്കും ഇതിന്റെ പ്രവർത്തനം. ഹൃദയാരോഗ്യം, രക്തസമ്മർദ്ദം തുടങ്ങിയവ നിരീക്ഷിച്ച് കൊണ്ട് മസ്തിഷ്‌ക പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.

administrator

Related Articles