വൈഡ് ഫോള്‍ഡ് മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്

വൈഡ് ഫോള്‍ഡ് മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്

2026ല്‍ ആപ്പിള്‍ അവരുടെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കാനിരിക്കേ മത്സരം കടുപ്പിക്കാന്‍ സാംസങ്. ടാബ്‌ലെറ്റുകള്‍ പോലെ വിശാലമായ സ്‌ക്രീനുള്ള വൈഡ് ഫോള്‍ഡ് മൊബൈല്‍ ഫോണ്‍ അവതരിപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ് ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ് എന്ന് സിഎന്‍ഇടി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയന്‍ പ്രസിദ്ധീകരണമായ ഇടിന്യൂസിനെ ഉദ്ദരിച്ചാണ് സിഎന്‍ഇടിയുടെ വാര്‍ത്ത. വൈഡ് ഫോള്‍ഡ് (Wide Fold) എന്നാണ് ആഭ്യന്തരമായി സാംസങ് വൃത്തങ്ങളില്‍ ഈ ഫോള്‍ഡബിള്‍ ഫോണ്‍ അറിയപ്പെടുന്നത് എന്നാണ് വിവരം. 2026ന്റെ രണ്ടാംപകുതിയിലാവും സാംസങിന്റെ ഈ പുത്തന്‍ ഫോള്‍ഡബിള്‍ വേരിയന്റ് പുറത്തിറങ്ങുക.

സാംസങ് പുറത്തിറക്കുന്നതായി പ്രതീക്ഷിക്കുന്ന വൈഡ് ഫോള്‍ഡിന്റെ ഡിസ്‌പ്ലെ വിവരങ്ങള്‍ ഇതിനകം ലീക്കായിട്ടുണ്ട്. പൂര്‍ണമായും തുറന്നിരിക്കുമ്പോള്‍ 7.6 ഇഞ്ച് ഇന്റേണല്‍ ഡിസ്‌പ്ലെ, അടഞ്ഞിരിക്കുമ്പോള്‍ 5.4 ഇഞ്ച് എക്‌സ്‌ടേണല്‍ ഡിസ്‌പ്ലെ എന്നിങ്ങനെയായിരിക്കും സാംസങ് വൈഡ് ഫോള്‍ഡിന്റെ സ്‌ക്രീന്‍ വലിപ്പം എന്നാണ് ഇടിന്യൂസ് നല്‍കുന്ന സൂചന. വൈഡ് ഫോള്‍ഡിന്റെ ഉള്ളിലെ സ്‌ക്രീന്‍ 4:3 ആസ്‌പെക്ട് റേഷ്യോയിലുള്ളതായിരിക്കും എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

administrator

Related Articles