സാംസങ് ഗാലക്‌സി എസ്25 എഫ്ഇ വരുന്നു

സാംസങ് ഗാലക്‌സി എസ്25 എഫ്ഇ വരുന്നു

ഗാലക്‌സി എസ്25 എഫ്ഇ ഫാന്‍ എഡിഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ സാംസങ് പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോഞ്ചിന് മുന്നോടിയായി, വരാനിരിക്കുന്ന ഡിവൈസിന്റെ കളര്‍ ഓപ്ഷനുകള്‍, വില, സ്‌പെസിഫിക്കേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഫോണിന്റെ ചോര്‍ന്ന റെന്‍ഡറുകള്‍ പ്രകാരം, സാംസങ് ഗാലക്‌സി എസ് 25 എഫ്ഇയ്ക്ക് നാല് കളര്‍ ഓപ്ഷനുകളും ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കും. സാംസങ് ഗാലക്‌സി എസ് 25 എഫ്ഇ ഹാന്‍ഡ്‌സെറ്റ് മാറ്റ് ബ്ലൂ, ഡാര്‍ക്ക് ബ്ലൂ, കറുപ്പ്, വെള്ള എന്നീ നാല് കളര്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് ന്യൂവേ മൊബീലിന്റെ റിപ്പോര്‍ട്ട് ഉദ്ദരിച്ച് ഗാഡ്‌ജെറ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ഫോണിന് ലഭിച്ചേക്കാവുന്ന പിന്‍ ഡിസൈന്‍ കാണിക്കുന്ന റെന്‍ഡറുകളും പുറത്തുവന്നിട്ടുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും ഫ്‌ലാറ്റ് ബാക്ക് പാനലും ഉപയോഗിച്ച് ഗാലക്‌സി എസ് 25 എഫ്ഇ എത്തിയേക്കും. എങ്കിലും സാംസങ് ഗാലക്‌സി എസ് 24 എഫ്ഇയുടെ പിന്‍ഗാമിയായി കരുതപ്പെടുന്ന ഫോണില്‍ ഇടതുവശത്ത് ബട്ടണുകളൊന്നും ഉണ്ടായിരിക്കില്ല എന്നും റെന്‍ഡറുകള്‍ സൂചിപ്പിക്കുന്നു. ഇതിന് രണ്ട് ആന്റിന ബാന്‍ഡുകള്‍ ലഭിച്ചേക്കാം. സാംസങ് ഗാലക്‌സി എസ് 25 എഫ്ഇ ഫോണിന് 8 ജിബി റാം ഉണ്ടായിരിക്കാമെന്നും 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഓപ്ഷനുകളില്‍ വരാമെന്നും നേരത്തെ സൂചന നല്‍കിയിരുന്നു.

8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി വേരിയന്റുകളില്‍ വരുന്ന ഗാലക്‌സി എസ് 24 എഫ്ഇയ്ക്ക് സമാനമാണ് ഈ ഫോണ്‍. സാംസങ്ങിന്റെ അടുത്ത ഫാന്‍ എഡിഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഈ വര്‍ഷം സെപ്റ്റംബറിലോ ഒക്ടോബറിലോ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ് 25 എഫ്ഇയില്‍ ഫുള്‍ എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷന്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

administrator

Related Articles