സാംസങ് ഗാലക്സി എം17 5ജി ഇന്ത്യയില്‍ പുറത്തിറക്കി. സര്‍ക്കിള്‍ ടു സെര്‍ച്ച്, ജെമിനി ലൈവ് തുടങ്ങിയ ഫീച്ചറുകളുള്ള ഈ സ്മാര്‍ട്ട്ഫോണ്‍ ഗാലക്സി എം16 5ജിയുടെ പിന്‍ഗാമിയായാണ് വരുന്നത്. ആറ് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും സുരക്ഷാ അപ്ഡേറ്റും ഗാലക്സി എം17 5ജിയ്ക്ക് സാംസങ് നല്‍കുന്നു. സുരക്ഷയ്ക്ക് ഐപി54 റേറ്റിംഗാണ് ഗാലക്സി എം17 5ജി ഫോണിന് ലഭിച്ചിരിക്കുന്നത്. 6.7 ഇഞ്ച് ഫുള്‍എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലെ സഹിതമാണ് ഗാലക്സി എം17 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്റ്റസ് ഗ്ലാസ് സുരക്ഷ ഈ സ്‌ക്രീനിന് നല്‍കിയിരിക്കുന്നു. 20 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയില്‍ 5,000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്സി എം17 5ജി സ്മാര്‍ട്ട്ഫോണില്‍ സാംസങ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 മെഗാപിക്സലിന്റെ പ്രധാന ക്യാമറ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സഹിതമാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. 5 എംപിയുടെ അള്‍ട്രാ-വൈഡ് ലെന്‍സും 2 എംപിയുടെ മാക്രോ ലെന്‍സുമാണ് റിയര്‍ ഭാഗത്ത് വരുന്ന മറ്റുള്ളവ. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി ഗാലക്സി എം17 5ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 13 എംപിയുടെ ക്യാമറയാണ

