കേരളത്തിലെ ചാനലുകളുടെ ബാർക് റേറ്റിംഗ് 29-ാം ആഴ്ചയിലെ ജിആര്‍പി (ഗ്രോസ് റേറ്റിംഗ് പോയിന്റ്) പ്രകാരം മുൻ ആഴ്ച വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി റിപ്പോര്‍ട്ടര്‍ ടിവി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. 191 പോയിന്റുമായാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ തിരിച്ചുവരവ്. ഏഷ്യാനെറ്റ് ന്യൂസിന് 153 പോയിന്റും മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസിന് 125 പോയിന്റുമാണുള്ളത്. ഈ മൂന്ന് ചാനലുകളും തമ്മിലുള്ള വാശിയേറിയ മത്സരമാണ് മലയാള വാര്‍ത്താ ചാനല്‍ രംഗത്ത് ഇപ്പോൾ നടക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടിവിയുടെ ഈ ജിആര്‍പി പോയിന്റ് നില 22+ പുരുഷ എബിസി വിഭാഗത്തില്‍ 218 ജിആര്‍പി പോയിന്റിലെത്തുന്ന കേരളത്തിലെ ആദ്യത്തെ വാര്‍ത്താ ചാനലാണ് റിപ്പോര്‍ട്ടര്‍ ടിവിയെന്ന് റിപ്പോർട്ടർ മാനേജ്മെൻ്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഈ നേട്ടം യാദൃശ്ചികമല്ല, ബോധപൂര്‍വവും സ്ഥിരതയുള്ളതുമായ എഡിറ്റോറിയല്‍ തന്ത്രം, മികച്ച ഷെഡ്യൂളിംഗ്, കാഴ്ചക്കാരുടെ മനോഭാവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയെ പ്രതിഫലിപ്പിക്കുന്നു. മത്സരാധിഷ്ഠിത മാധ്യമ രംഗത്ത്, 22 വയസ്സിന് മുകളിലുള്ള പുരുഷ വിഭാഗത്തില്‍ മുന്നിലെത്തുന്നത് ജനപ്രീതിയെ മാത്രമല്ല, വിശ്വാസ്യതയെയും സൂചിപ്പിക്കുന്നു എന്ന് റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആൻ്റോ അഗസ്റ്റിൻ പ്രസ്താവനയിൽ അറിയിച്ചു.
ഈ മുന്നേറ്റം സൂചിപ്പിക്കുന്നത് മറ്റ് മലയാള വാര്‍ത്താ ചാനലുകളെ മറികടന്നു എന്നതല്ലെന്നും, വിനോദ ചാനലുകളെയും മറികടന്നു എന്നതാണെന്നും റിപ്പോര്‍ട്ടര്‍ ടിവി അവകാശപ്പെടുന്നു. പ്രേക്ഷകരുടെ മുന്‍ഗണനകളിലെ മാറ്റത്തിന്റെ വ്യക്തമായ സൂചനയാണിത്. വേഗമേറിയതും പ്രസക്തവും യഥാര്‍ത്ഥ വിഷയങ്ങളില്‍ ഈന്നിയതുമായ വാർത്തകൾ നൽകുന്നതിൻ്റെ പ്രതിഫലനമാണിത്. ജിആര്‍പി നയിക്കുന്ന ഒരു വിപണിയില്‍, പാരമ്പര്യ വിനോദ ബ്രാന്‍ഡുകളെ മറികടക്കാൻ വാര്‍ത്തകള്‍ എങ്ങനെ സംപ്രേഷണം ചെയ്യുന്നു എന്നതിൽ റിപ്പോർട്ടർ ചാനലിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം പ്രകടമാക്കുന്നുവെന്നും ചാനൽ വ്യക്തമാക്കി.
പ്രൊഫഷണലുകള്‍, സംരംഭകര്‍, പ്രധാന തീരുമാനമെടുക്കുന്നവര്‍ എന്നിവരടങ്ങുന്ന പുരുഷ 22+ ഗ്രൂപ്പ് പരസ്യദാതാക്കള്‍ക്ക് പ്രത്യേകിച്ചും പ്രധാനമാണ്. അവരുടെ ശക്തമായ വാങ്ങല്‍ ശേഷിയും മാധ്യമ ഇടപെടലും ശക്തമാണ്. ഈ വിഭാഗത്തിലെ റിപ്പോര്‍ട്ടറിൻ്റെ മികച്ച പ്രകടനം ശ്രദ്ധേയമാണ്. കാഴ്ചക്കാര്‍ക്കും പരസ്യദാതാക്കൾക്കും ഇത് മൂല്യമേറിയതാണെന്ന് മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ആന്റോ അഗസ്റ്റിൻ വിശദീകരിച്ചു. എഡിറ്റോറിയല്‍ സമഗ്രതയിലും പ്രവര്‍ത്തന വ്യക്തതയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആന്റോ അഗസ്റ്റിന്‍ ചാനലിനെ മുന്നോട്ട് നയിക്കുകയാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി പത്രക്കുറിപ്പിൽ അറിയിച്ചു.
‘ഉള്ളടക്കം കൃത്യവും സത്യസന്ധവുമായി നൽകുമ്പോള്‍ പ്രേക്ഷകര്‍ പിന്തുടരും, അവര്‍ ഞങ്ങളോടൊപ്പം തുടരും’ ആന്റോ അഗസ്റ്റിന്‍ പറയുന്നു.

കണ്‍സള്‍ട്ടിംഗ് എഡിറ്ററായി ഡോ. അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്ററായി സ്മൃതി പരുത്തിക്കാട്, എക്‌സിക്യൂട്ടീവ് എഡിറ്ററായി സുജയ പാര്‍വതി, ഡിജിറ്റല്‍ മേധാവിയായി ജിമ്മി ജെയിംസ് എന്നിവരടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡിന് ആന്റോ അഗസ്റ്റിന്‍ നേതൃത്വം നല്‍കുന്നു.
കേരളത്തിലെ ഉയര്‍ന്ന മൂല്യമുള്ള പ്രേക്ഷകര്‍ക്കിടയില്‍ വാര്‍ത്തകള്‍ക്കായുള്ള വിശ്വസനീയവും ജനപ്രിയവുമായ ഉറവിടം എന്ന നിലയില്‍ റിപ്പോര്‍ട്ടറിന്റെ 218 ജിആര്‍പി പ്രകടനം അതിന്റെ സ്ഥാനം സ്ഥിരീകരിക്കുന്നു. പരസ്യദാതാക്കള്‍ക്ക്, ഈ ചാനൽ പ്രീമിയം പ്രേക്ഷകരിലേക്ക് സമാനതകളില്ലാത്ത ആക്സസ് വാഗ്ദാനം ചെയ്യുന്നു. ചാനൽ മേഖലയിൽ ഒരു വാര്‍ത്താ ബ്രാന്‍ഡിന് നേടാന്‍ കഴിയുന്നതിന്റെ പരമാവധി ലക്ഷ്യത്തിലേയ്ക്ക് തങ്ങൾ മുന്നേറുകയാണെന്ന് റിപ്പോർട്ടർ ടിവി അറിയിക്കുന്നു.