അറട്ടൈ ആപ്പ് ഉപയോഗിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

അറട്ടൈ ആപ്പ് ഉപയോഗിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

വാട്ട്സ്ആപ്പ് അക്കൗണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കൂടാതെ വാട്സ്ആപ്പിന് പകരം ‘അറട്ടൈ’ ആപ്പ് ഉപയോഗിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യന്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത മെസേജിങ് ആപ്പാണ് ‘അറട്ടൈ’.

അതേസമയം സ്വകാര്യ പോളി-ഡയഗ്നോസ്റ്റിക് സെന്ററിലെ ജീവനക്കാരനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ 10-12 വര്‍ഷമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താന്‍ ഈ ആപ്പാണ് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മഹാലക്ഷ്മി പവാനി പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ആശയവിനിമയത്തിന് മറ്റ് ആപ്ലിക്കേഷനുകളുണ്ട്, നിങ്ങള്‍ക്ക് അവ ഉപയോഗിക്കാം. അടുത്തിടെ ‘അറട്ടൈ’ എന്നൊരു തദ്ദേശീയ ആപ്പ് വന്നിട്ടുണ്ട്. അത് ഉപയോഗിക്കൂ, മേക്ക് ഇന്‍ ഇന്ത്യ’ എന്നും ജസ്റ്റിസ് മേത്ത വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

administrator

Related Articles