റീജിയണൽ ഐഎഫ്എഫ്കെ: ആവേശ മേള കൊടിയിറങ്ങി

റീജിയണൽ ഐഎഫ്എഫ്കെ: ആവേശ മേള കൊടിയിറങ്ങി

കോഴിക്കോട് നടന്ന മേഖല അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ആവേശോജ്ജ്വല കൊടിയിറക്കം. കൈരളി തിയറ്ററില്‍ നടന്ന സമാപന ചടങ്ങ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര മേള കോഴിക്കോടിന്റെ കലാ സാംസ്‌കാരിക മേഖലയുടെ വളര്‍ച്ചയില്‍ വലിയ മുതല്‍ കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് മേഖലാ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വേദിയായത്. സിനിമാ കല സാംസ്‌കാരിക രംഗത്ത് നിന്നുള്ളവരും സിനിമാ പ്രേമികളും കോഴിക്കോട്ടേക്ക് ഒഴുകി എത്തി. നിറഞ്ഞു കവിഞ്ഞ തിയറ്ററുകളിലാണ് എല്ലാ പ്രദര്‍ശനങ്ങളും നടന്നത്. 1600 ഡെലിഗേറ്റ് പാസുകൾ വിതരണം ചെയ്തിരുന്നു. 14 മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. വടക്കന്‍ വീരഗാഥയുടെ 4K പതിപ്പും കാണികളെ ആകർഷിച്ചു.

തിരുവനന്തപുരത്ത് നടന്ന 29 മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച 177 സിനിമകളില്‍ നിന്ന് തെരഞ്ഞെടുത്ത 58 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. സമാപനച്ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ്, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ കെ.മധു, കെറ്റിഐഎല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

administrator

Related Articles