റിയല്‍മി 15ടി ഇന്ത്യയില്‍

റിയല്‍മി 15ടി ഇന്ത്യയില്‍

റിയല്‍മിയുടെ പുതിയ മോഡൽ റിയല്‍മി 15ടി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. റിയല്‍മി 15ടി മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 20,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം 22,999 രൂപയും 24,999 രൂപയുമാണ് വില.

ഫ്‌ലോയിംഗ് സില്‍വര്‍, സില്‍ക്ക് ബ്ലൂ, സ്യൂട്ട് ടൈറ്റാനിയം എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകും. സെപ്റ്റംബര്‍ 5 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി ഇന്ത്യ ഇസ്റ്റോര്‍, തിരഞ്ഞെടുത്ത ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഇത് ഔദ്യോഗികമായി വില്‍പ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു.

ലോഞ്ച് ഓഫറുകളുടെ ഭാഗമായി, ഓണ്‍ലൈന്‍ വാങ്ങുന്നവര്‍ക്ക് നിര്‍ദ്ദിഷ്ട ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകള്‍ക്ക് 2,000 രൂപ കിഴിവും, സ്വൈപ്പ് ഇടപാടുകള്‍ക്ക് 1,000 രൂപ തല്‍ക്ഷണ കിഴിവ് ലഭിക്കും. സീറോ ഡൗണ്‍ പേയ്‌മെന്റോടെ 10 മാസത്തെ നോകോസ്റ്റ് ഇഎംഐ പ്ലാനും ലഭ്യമാണ്. ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ റിയല്‍മി ബഡ്‌സ് T01 TWS ഇയര്‍ഫോണുകള്‍ ലഭിക്കും.

റിയല്‍മി 15ടിയുടെ സവിശേഷതകള്‍

1- റിയല്‍മി 15ടി യില്‍ 6.57 ഇഞ്ച് ഫുള്‍എച്ച്ഡി+ (1,080×2,372 പിക്‌സലുകള്‍) 4R കംഫര്‍ട്ട്+ അമോലെഡ് ഡിസ്‌പ്ലേ, 4,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിനുണ്ട്.
2- 6nm ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6400 മാക്‌സ് SoC ആണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്.
3- 12GB വരെ LPDDR4X റാമും 256GB വരെ UFS 3.1 സ്റ്റോറേജും റിയല്‍മി 15ടിയില്‍ ഉള്‍പ്പെടുന്നു.
4- ടെംപര്‍റേച്ചര്‍ സെറ്റ് ചെയ്യുന്നതിനായി 13,774 ചതുരശ്ര മില്ലീമീറ്റര്‍ ഗ്രാഫൈറ്റ് ഷീറ്റുള്ള 6,050 ചതുരശ്ര മില്ലീമീറ്റര്‍ എയര്‍ഫ്‌ലോ വേപ്പര്‍ ചേമ്പര്‍ (വിസി) കൂളിംഗ് സിസ്റ്റവും ഇതിില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

administrator

Related Articles