പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷന്‍ പുരസ്‌കാരം ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാറിന് സമ്മാനിക്കും. സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനായ അദ്ദേഹം ധീരമായ നിലപാടുകളും അഭിപ്രായങ്ങളുമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റേത് നിര്‍ഭയമായ പ്രതികരണങ്ങളും ശക്തമായ എഴുത്തുകളും പ്രഭാഷണങ്ങളുമാണെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.
അടുത്ത കാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം സിനിമാ മേഖലയില്‍ വേറെയില്ലെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സുതാര്യവും ജനകീയവുമാക്കിയ നേതൃപാടവത്തിന് ഉടമയാണ് പ്രേംകുമാര്‍. 29ാമത് ഐഎഫ്എഫ്‌കെ ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ചലച്ചിത്ര മേളയായി അവിസ്മരണീയമാക്കിയത് പ്രേംകുമാറിന്റെ മികച്ച സംഘാടന മികവുകൊണ്ടാണ് എന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.

