കുറ്റകൃത്യം നിയന്ത്രിക്കാന്‍ എഐയുടെ സഹായം ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുകെ പോലീസ് എന്ന വാര്‍ത്തയാണ് ടെക്ക് ലോകത്ത് നിന്ന് പുതുതായി പുറത്തു വരുന്നത്. സംഗതി അല്‍പ്പം കൗതുകമുളളതാണ്, എന്നാല്‍ അതില്‍ കാര്യവും ഉണ്ട്. കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് അത് കണ്ടെത്തുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഒരു എഐ പവേര്‍ഡ്, റിയല്‍ടൈം ഇന്ററാക്ടീവ് മാപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് യുകെ. 2030 ആകുമ്പോഴേക്കും ഈ സംവിധാനം യുകെയില്‍ നിലവില്‍ വരും എന്നാണ് പറയുന്നത്. കുറ്റകൃത്യങ്ങള്‍ എവിടെയാണ് സംഭവിക്കാന്‍ സാധ്യതയെന്ന് കണ്ടെത്തുകയും ട്രാക്ക് ചെയ്യാനും പ്രവചിക്കാനും പുതിയ എഐ സംവിധാനം സഹായിക്കുമെന്ന് ടെക്‌നോളജി സെക്രട്ടറി പീറ്റര്‍ കെല്‍ത്തേ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. 2026 ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പ്രോടൈപ്പ് മോഡലിനായി യുകെ സര്‍ക്കാര്‍ 4 പൗണ്ടിന്റെ പ്രാരംഭ നിക്ഷേപം നടത്തും. 500 മില്യന്‍ പൗണ്ട് ചെലവഴിച്ച് നടത്തുന്ന നിക്ഷേപ പദ്ധതി 2030 ആകുമ്പോഴേക്കും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാനും ഭാവിയില്‍ നടക്കാന്‍ പോകുന്ന കുറ്റകൃത്യങ്ങള്‍ തടയാനും ഈ കണ്ടുപിടുത്തം പോലീസിനെ സഹായിക്കും.
administrator