പ്രൈം ലൈറ്റ് ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനായി ഒടിടി പ്ലേ പ്രീമിയം ആമസോണ്‍ പ്രൈമുമായി തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്ഷനുകള്‍ രണ്ട് തരത്തില്‍ ലഭ്യമാകും. ഒടിടി പ്ലേയുടെ പങ്കാളിയായ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ നെറ്റ് പ്ലസ്, കെസിസിഎല്‍, എന്‍ എക്‌സ ടി, റെയില്‍ടെല്‍ തുടങ്ങിയവരുമായുള്ള ബണ്ടില്‍ഡ് ഓഫറുകള്‍ വഴി ഇന്ത്യയിലെ 1000ലധികം നഗരങ്ങളെയും പട്ടണങ്ങളെയും ഉള്‍ക്കൊള്ളുന്നു. കൂടാതെ പ്രൈം ലൈറ്റ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് അവരുടെ സബ്‌സ്‌ക്രിപ്ഷന്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒടിടി പ്ലേ പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് പ്രതിവര്‍ഷം 799 ന് ടോപ്പ്അപ്പ് ലഭിക്കും.
ഈ സഹകരണത്തോടെ ഒടിടി പ്ലേ ഉപഭോക്താക്കള്‍ക്ക് പ്രൈം വീഡിയോയുടെ പ്രീമിയം എന്റര്‍ടൈന്‍മെന്റ് ലൈബ്രറിയിലേക്ക് പരിധിയില്ലാത്ത ആക്‌സസ് ലഭിക്കും. നിരവധി സിനിമകളും റിയാലിറ്റി ഷോകളും ഡോക്യുമെന്ററികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവ പരസ്യങ്ങളോടെ എച്ച് ഡി നിലവാരത്തില്‍ അവര്‍ക്കിഷ്ടമുള്ള ഒരൊറ്റ ഉപകരണത്തില്‍ ലഭ്യമാണ്. കൂടാതെ, പ്രൈം ലൈറ്റ് അംഗങ്ങള്‍ക്ക് സൗജന്യ അണ്‍ലിമിറ്റഡ് ഡെലിവറി, പ്രൈം ഓഫറുകളിലേക്കുള്ള പ്രത്യേക ആക്‌സസ്, പ്രൈം ഡേ പോലുള്ള എക്‌സ്‌ക്ലൂസീവ് ഷോപ്പിംഗ് ഇവന്റുകള്‍, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേക്കുള്ള നേരത്തെയുള്ള ആക്‌സസ് എന്നിവയും ലഭിക്കും.