എഐ മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത്

എഐ മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത്

പൊതുഭരണകാര്യങ്ങളും പൊതുചെലവുകളും നിരീക്ഷിക്കുന്നതിനും അഴിമതിരഹിത ഭരണത്തിനുമായി കഴിഞ്ഞ ദിവസമാണ് അല്‍ബേനിയന്‍ സര്‍ക്കാര്‍ എഐ മന്ത്രിയെ അവതരിപ്പിച്ചത്. പ്രധാനമന്ത്രി എഡ്വിന്‍ ക്രിസ്റ്റാക് റാമ, രാജ്യത്ത് ഒരു ഡിജിറ്റല്‍ മന്ത്രി ഉണ്ടാകുമെന്ന പ്രഖ്യാപനം നടത്തി ഒരു വര്‍ഷം തികയുന്ന വേളയിലാണ് ഡിയേല എന്ന എഐ മന്ത്രി അധികാരമേല്‍ക്കുന്നത്. എന്നാലിപ്പോള്‍ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഡെമോക്രാറ്റ് നേതാവ് ഗാസ്‌മെന്‍ഡ് ബര്‍ധി ഡിയേലയുടെ മന്ത്രി പദവി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ കോമാളിത്തരങ്ങള്‍ അല്‍ബേനിയയുടെ നിയമപരമായ നടപടികളാക്കി മാറ്റാന്‍ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഈ എഐക്ക് മുകളില്‍ മനുഷ്യപരമായ മേല്‍നോട്ടം ആവശ്യമാണെന്നും ഇതിനെ ആരെങ്കിലും ഹാക്ക് ചെയ്താല്‍ എന്ത് ചെയ്യും എന്നുമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

administrator

Related Articles