ഓപ്പോ കെ13 ടര്‍ബോ സീരീസ് കഴിഞ്ഞ ദിവസം വിപണിയിലെത്തി. കെ13 ടര്‍ബോ, കെ13 ടര്‍ബോ പ്രോ എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിലുള്ളത്. ഫോണ്‍ ചൂടാകുന്നത് കുറയ്ക്കാനായി ബില്‍റ്റ് ഇന്‍ സെന്‍ട്രിഫ്യൂഗല്‍ ഫാനുകളെ ഉപയോഗപ്പെടുത്തുന്ന കൂളിങ് സിസ്റ്റമാണ് ഈ മോഡലുകളുടെ സവിശേഷതയായി കമ്പനി എടുത്തുകാട്ടുന്നത്. ഓപ്പോ കെ13 ടര്‍ബോ പ്രോയുടെ 8 ജിബി + 256 ജിബി റാം സ്റ്റോറേജ് കോണ്‍ഫിഗറേഷനുള്ള ഫോണിന് ഇന്ത്യയില്‍ 37,999 രൂപ മുതലാണ് വില ആരംഭിക്കുന്നതെന്ന് സൂചനയുണ്ട്. ഇതേ സ്റ്റോറേജുള്ള 12 ജിബി വേരിയന്റിന് 39,999 രൂപ വിലവരും.
സവിശേഷതകള്‍
1- ചൈനീസ് കമ്പനിയായ ഓപ്പോയുടെ കെ13 ടര്‍ബോ സീരീസ് 6.80 ഇഞ്ച് 1.5കെ (1,280 x 2,800 പിക്‌സലുകള്‍) AMOLED സ്‌ക്രീനുകള്‍, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 1,600 nits വരെ ഗ്ലോബല്‍ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയാണ് ഒരു സവിശേഷ.
2- കെ 13 ടര്‍ബോ പ്രോ വേരിയന്റിന് കരുത്ത് പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്‌സെറ്റ് ആണ്.
3- 16ജിബി വരെ LPDDR5X റാമും 512ജിബി വരെ UFS 4.0 ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുന്നു.
4- സ്റ്റാന്‍ഡേര്‍ഡ് കെ13 ടര്‍ബോയ്ക്ക് 16ജിബി വരെ LPDDR5X റാമും 512ജിബി വരെ UFS 3.1 ഇന്‍ബില്‍റ്റ് സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെന്‍സിറ്റി 8450 ചിപ്‌സെറ്റ് ആണുള്ളത്.
5- രണ്ട് ഫോണുകളിലും ആന്‍ഡ്രോയിഡ് 15ന്റെ ColorOS 15നാണ് ഉപയോഗിക്കുന്നത്.
6- ഓപ്പോ കെ13 ടര്‍ബോ സീരീസില്‍ 50മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 2മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റമാണുള്ളത്.
7- സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി രണ്ട് ഹാന്‍ഡ്‌സെറ്റുകളിലും 16മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്.
8- ഓപ്പോ കെ13 ടര്‍ബോ, ഓപ്പോ കെ13 ടര്‍ബോ പ്രോ എന്നിവയില്‍ 80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററികളാണ് ഉപയോഗിച്ചിരിക്കുന്നത്.
9- 5ജി, 4ജി, വൈഫൈ 7, ബ്ലൂടൂത്ത് 5.4, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്‌സി കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഓപ്പോ ഈ മോഡലില്‍ നല്‍കുന്നത്.