പബ്ലിക് ഓഫറിംഗിലേക്ക് ഓപ്പൺഎഐ

പബ്ലിക് ഓഫറിംഗിലേക്ക് ഓപ്പൺഎഐ

ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺഎഐ, തങ്ങളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിനായുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതായി റിപ്പോർട്ട്. ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ രഹസ്യമായി റെഗുലേറ്റർമാർക്ക് ഐപിഒ രേഖകൾ സമർപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നതായാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത നാല് മാസത്തിനുള്ളിൽ വിപണിയിൽ പ്രവേശിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനായി ഗോൾഡ്മാൻ സാച്ച്‌സ്, മോർഗൻ സ്റ്റാൻലി തുടങ്ങിയ പ്രമുഖ നിക്ഷേപ ബാങ്കുകളുടെ ഉപദേശം കമ്പനി തേടിയിട്ടുണ്ട്.

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപകരുടെ വർദ്ധിച്ച താൽപ്പര്യവും ഓപ്പൺഎഐയുടെ മൂല്യനിർണ്ണയത്തിലെ കുതിച്ചുചാട്ടവും ഈ ഐപിഒയെ ഏറെ ശ്രദ്ധേയമാക്കുന്നു. സഹസ്ഥാപകൻ എലോൺ മസ്‌കുമായുള്ള നിയമപോരാട്ടത്തിൽ അടുത്തിടെ ലഭിച്ച അനുകൂല വിധി ഈ ലിസ്റ്റിംഗിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. അതേസമയം, വിധിക്ക് എതിരെ അപ്പീൽ നൽകാൻ മസ്‌ക് ആലോചിക്കുന്നതായി സൂചനയുണ്ട്.

അതേസമയം, വൻതോതിലുള്ള ഡാറ്റാ സെന്റർ ചെലവുകളും ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങളും നിറവേറ്റാനുള്ള വരുമാനം കണ്ടെത്തുകയെന്ന വലിയ വെല്ലുവിളി കമ്പനി നേരിടുന്നുണ്ട്. കൂടാതെ, ആന്ത്രോപിക് പോലുള്ള എതിരാളികളിൽ നിന്നുള്ള കടുത്ത മത്സരവും കമ്പനിയെ സ്വാധീനിക്കുന്നു. ഈ സാഹചര്യത്തിൽ തന്ത്രപരമായ മാറ്റങ്ങൾക്ക് ഓപ്പൺഎഐ തയ്യാറെടുക്കുകയാണ്. എന്നാൽ ഐപിഒ സംബന്ധിച്ച വാർത്തകളോട് ഓപ്പൺഎഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

administrator

Related Articles