ട്രാൻസ്ലേഷനിൽ വിപ്ലവം കുറിക്കാൻ ഓപ്പൺ എഐ

ട്രാൻസ്ലേഷനിൽ വിപ്ലവം കുറിക്കാൻ ഓപ്പൺ എഐ

എഐ രംഗത്തെ കരുത്തരായ ഓപ്പൺഎഐ വിവർത്തനത്തിനായി മാത്രമായി ചാറ്റ്ജിപിടി ട്രാൻസിലേറ്റ് എന്ന പുതിയ ടൂൾ അവതരിപ്പിച്ചു. കേവലം പദാനുപദ വിവർത്തനത്തിനപ്പുറം, സംസാരത്തിന്റെ സന്ദർഭവും അർത്ഥവും മനസ്സിലാക്കി പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

നൽകിയിരിക്കുന്ന ഉള്ളടക്കം ആർക്ക് വേണ്ടിയുള്ളതാണ് എന്ന് മനസ്സിലാക്കി ഭാഷാശൈലി മാറ്റാൻ ഇതിന് സാധിക്കും. വിവർത്തനം ചെയ്തുകഴിഞ്ഞാൽ അത് ബിസിനസ് ആവശ്യങ്ങൾക്കായി ഔദ്യോഗികമാക്കണോ അതോ കുട്ടികൾക്കായി ലളിതമാക്കണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം. വിവർത്തനത്തിൽ മാറ്റങ്ങൾ വരുത്താൻ ഉപയോക്താവിന് എഐയുമായി സംസാരിക്കാം (ഉദാഹരണത്തിന്: “ഇതൊന്ന് കൂടി ലളിതമാക്കൂ”). മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദി, തമിഴ്, തെലുഗു തുടങ്ങിയ 47 പ്രധാന ഭാഷകളിൽ ഈ സേവനം ലഭ്യമാണ്.

administrator

Related Articles