ചാറ്റ്ജിപിടിയില്‍ ‘ഷോപ്പിംഗ് റിസര്‍ച്ച് ടൂള്‍’ അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ചാറ്റ്ജിപിടിയില്‍ ‘ഷോപ്പിംഗ് റിസര്‍ച്ച് ടൂള്‍’ അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ചാറ്റ്ജിപിടിയില്‍ ‘ഷോപ്പിംഗ് റിസര്‍ച്ച് ടൂള്‍’ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ഉപഭോക്താക്കള്‍ക്ക് എഐ സഹായത്തോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് എളുപ്പമാക്കാന്‍ ഈ ടൂള്‍ സഹായിക്കുന്നു. ഷോപ്പിംഗ് റിസര്‍ച്ച് ടൂള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ താരതമ്യം ചെയ്യുകയും, റിവ്യൂകള്‍ വിശകലനം ചെയ്യുകയും ചെയ്യാം. ഇത് ഇകൊമേഴ്‌സ് മേഖലയിലെ ഒപ്പണ്‍ എഐയുടെ ഏറ്റവും പുതിയ നീക്കമാണ്.

ഫ്രീ, ഗോ, പ്ലസ്, പ്രോ പ്ലാനുകളിലെ ലോഗിന്‍ ചെയ്ത യൂസര്‍മാര്‍ക്ക് മൊബൈല്‍, വെബ് പ്ലാറ്റ്‌ഫോമുകളില്‍ ഷോപ്പിംഗ് റിസര്‍ച്ച് ടൂള്‍ ലഭ്യമാണ്. ബജറ്റ്, ഫീച്ചറുകള്‍, ഉപയോഗം,ലെ റിവ്യൂകള്‍, പ്രൊഡക്റ്റ് പേജുകള്‍, റീട്ടെയ്‌ലര്‍ ഡാറ്റ എന്നിവ സ്‌കാന്‍ ചെയ്ത്, 23 മിനിറ്റിനുള്ളില്‍ രു വ്യക്തിഗത ‘ബൈയേഴ്‌സ് ഗൈഡ്’ തയ്യാറാക്കി ഉപഭോക്താവിന് ഈ ടൂള്‍ നല്‍കും.

ഉപയോക്താക്കളുടെ തീരുമാനമെടുക്കല്‍ പ്രക്രിയയെ സഹായിക്കുന്നതിനാണ് ഈ ടൂള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഓപ്പണ്‍ എഐ പറഞ്ഞു. ‘ഷോപ്പിംഗ് റിസര്‍ച്ച്’ എന്ന പ്രത്യേക ബട്ടണ്‍ വഴി ഷോപ്പിംഗ് ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. പ്രോംപ്റ്റുകള്‍ ടൈപ്പ് ചെയ്ത് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

administrator

Related Articles