സ്മാർട്ട് ഫോൺ രംഗത്ത് വെല്ലുവിളി ഉയർത്താൻ ഓപ്പൺ എഐ. ആപ്പിൾ ഉൾപ്പെടെയുള്ള നിർമാതാക്കളുമായി മത്സരിക്കാൻ സ്മാർട്ട് ഫോൺ നിർമാണ രംഗത്തേക്ക് കടക്കുകയാണ് ഓപ്പൺ എഐ. പ്പൺഎഐ സ്മാർട്ട്‌ഫോൺ വൻതോതിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നുവെന്ന് ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോയാണ് തന്റെ ഗവേഷണക്കുറിപ്പിൽ അവകാശപ്പെടുന്നു. 2028ൽ ആദ്യ സ്മാർട്ട് ഫോൺ ലോകത്തിന് മുന്നിലെത്തിക്കാനാണ് ഓപ്പൺ എഐ ലക്ഷ്യമിടുന്നത്.
സ്റ്റം സ്മാർട്ട്‌ഫോൺ പ്രോസസ്സറുകൾ വികസിപ്പിക്കുന്നതിനായി സെമികണ്ടക്ടർ കമ്പനികളായ ക്വാൽകോം, മീഡിയടെക് എന്നിവയുമായി ഓപ്പൺ എഐ ചർച്ചകൾ നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു. പുതിയ ഫോൺ ഓപ്പൺഎഐയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ(OS) പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഫോണിൽ ആപ്പുകൾക്ക് പകരം എഐ ഏജന്റുകളായിരിക്കും പ്രവർത്തിക്കുക. മുൻ ആപ്പിൾ ഡിസൈനറായ ജോണി ഐവിന്റെ ഓപ്പൺഎഐയുമായുള്ള സജീവ സഹകരണം ഹാർഡ്‌വെയർ രൂപകൽപ്പനയെ സ്വാധീനിച്ചേക്കാം.
മിംഗ്-ചി കുവോ പറയുന്നതനുസരിച്ച്, ഫോണിലെ പ്രവൃത്തികൾ സ്വയം ചെയ്യാൻ കഴിയുന്ന എഐ ഏജന്റിന്റെ പ്രവർത്തമായിരിക്കും പുതിയ സ്മാർട്ട്‌ഫോണിനെ പുനർനിർവചിക്കുന്നത്. ഫോണിലൂടെ ജോലികൾ പൂർത്തിയാക്കാനും ആവശ്യങ്ങൾ നിറവേറ്റാനും ഈ എഐ ഏജന്റുകൾ ശ്രമിക്കുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റവും ഹാർഡ്‌വെയറും പൂർണ്ണമായി നിയന്ത്രിക്കുന്നതിലൂടെ മാത്രമേ ഓപ്പൺ എഐ ഒരു സമഗ്രമായ എഐ ഏജന്റ് സേവനം നൽകാൻ കഴിയൂ.
ഓപ്പൺ എഐയ്ക്ക് കരുത്തുറ്റ എഐ മോഡലുകൾ ഉണ്ടെങ്കിലും നേരിട്ട് ഉപയോക്താവിലേക്ക് എത്തുന്നില്ലെന്നാണ് കമ്പനി മനസിലാക്കുന്നത്. തങ്ങളുടെ സേവനത്തിനായി തേർഡ് പാർട്ടി പ്ലാറ്റ്ഫോമികളെയാണ് ഉപയോക്താക്കൾക്ക് ആശ്രയിക്കേണ്ടിവരുന്നത്. തങ്ങളുടെ എഐ മോഡലുകൾക്ക് ഗുണം ലഭിക്കാൻ സ്മാർട്ട് ഫോൺ നിർമാണ രംഗത്തേക്കുള്ള വരവ് സഹായം ചെയ്യുമെന്നാണ് ഓപ്പൺ എഐ കരുതുന്നത്. അതേസമയം ഓപ്പൺ എഐ എതിരാളികളായി കാണുന്ന സാംസങും ആപ്പിളും എഐ ഏജന്റുകളെ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

