വണ്‍പ്ലസ് 9,000 എംഎഎച്ച് ബാറ്ററിയോടെ ‘ടര്‍ബോ’ വരുന്നു

വണ്‍പ്ലസ് 9,000 എംഎഎച്ച് ബാറ്ററിയോടെ ‘ടര്‍ബോ’ വരുന്നു

വേഗത്തില്‍ ചാര്‍ജ് തീരുന്ന ബാറ്ററിയെക്കുറിച്ചുള്ള ഉപയോക്തൃപരാതികള്‍ക്ക് പരിഹാരവുമായി വണ്‍പ്ലസ് പുതിയ നീക്കത്തിനൊരുങ്ങുന്നു. ചെറിയ ബാറ്ററികളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഇടയ്ക്കിടെ ചാര്‍ജ് ചെയ്യേണ്ടി വരുന്നതില്‍ അസന്തുഷ്ടരായ ഉപയോക്താക്കള്‍ക്കായി, വന്‍ ബാറ്ററി ശേഷിയുള്ള ഫോണുകള്‍ അവതരിപ്പിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കമ്പനികള്‍ പിന്തുടരുന്നത്. ഈ പശ്ചാത്തലത്തിലാണ് വണ്‍പ്ലസ് 9,000 എംഎഎച്ച് ബാറ്ററിയുള്ള ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വണ്‍പ്ലസ് ടര്‍ബോ സീരീസിന്റെ ഭാഗമായിരിക്കും ഈ ഫോണ്‍ എന്നാണ് സൂചന. 2026 തുടക്കത്തില്‍ ലോഞ്ച് പ്രതീക്ഷിക്കുന്ന ഇത് ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് 6 സീരീസായി അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചൈനയിലെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ വണ്‍പ്ലസിന്റെ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ലിസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ലോഞ്ച് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ, ചൈനയില്‍ വണ്‍പ്ലസ് ടര്‍ബോ സീരീസിനായുള്ള പ്രീബുക്കിംഗുകളും ആരംഭിച്ചിട്ടുണ്ട്. ഈ മോഡല്‍ ഒരു മിഡ്ബജറ്റ് സ്മാര്‍ട്ട്‌ഫോണായിരിക്കുമെന്നാണ് വിലയിരുത്തല്‍. വണ്‍പ്ലസ് 15 ന് സമാനമായ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 7സീരീസ് പ്രോസസര്‍ എന്നിവയും പ്രധാന സവിശേഷതകളായിരിക്കും.

administrator

Related Articles