കിടിലന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 15 വരുന്നു

കിടിലന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 15 വരുന്നു

വണ്‍പ്ലസ് തങ്ങളുടെ അടുത്ത ഫ്‌ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 15 ന്റെ ലോഞ്ചിനൊരുങ്ങുകയാണ്. മുന്‍ സീരീസായ 13-ല്‍ നിന്ന് വലിയൊരു മുന്നേറ്റമാണ് ഈ മോഡലില്‍ പ്രതീക്ഷിക്കുന്നത്. രൂപകല്‍പ്പനയില്‍ മാത്രമല്ല, ഹാര്‍ഡ്വെയറിലും നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുന്ന വണ്‍പ്ലസ് 15 ഉപയോക്താക്കളെ ആവേശത്തിലാഴ്ത്തുന്ന ബാറ്ററിയുടെയും ചാര്‍ജിംഗ് വേഗതയുടെയും വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഈ മാസം അവസാനം ചൈനയില്‍ അവതരിപ്പിക്കപ്പെടുന്ന ഈ മോഡല്‍, 2025 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷ. ബാറ്ററി കപ്പാസിറ്റിയിലും അതിവേഗ ചാര്‍ജിംഗിലും വണ്‍പ്ലസ് 15 വലിയൊരു അപ്ഗ്രേഡാണ് കൊണ്ടുവരുന്നത്. വണ്‍പ്ലസ് 15 ന് 7,300mAh ബാറ്ററിയാണ് ലഭിക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷത്തെ വണ്‍പ്ലസ് 13 ന്റെ 6,000mAh യൂണിറ്റിനെ അപേക്ഷിച്ച് ഇത് വലിയൊരു കുതിച്ചുചാട്ടമാണ്. 120W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു. ഇത് വളരെ വേഗത്തില്‍ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. 50W വയര്‍ലെസ് ചാര്‍ജിംഗ് വേഗത അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ചൈനയിലെ Weibo വഴിയാണ് കമ്പനി ഈ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചത്. മികച്ച പ്രകടനം ഉറപ്പുവരുത്തുന്ന ഏറ്റവും പുതിയ പ്രോസസ്സറുമായിട്ടാണ് വണ്‍പ്ലസ് 15 എത്തുന്നത്.

administrator

Related Articles