ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 100 കോടി

ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 100 കോടി

രാജ്യത്തെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 100 കോടിയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലായ് അവസാനം വരെയുള്ള കണക്കുപ്രകാരം 98.4 കോടി ബ്രോഡ്ബാന്‍ഡ് കണക്ഷനുകളാണ് രാജ്യത്തുള്ളത്. 2024 ജൂണിലിത് 97.97 കോടിയായിരുന്നു. ജൂലായില്‍ കണക്ഷനുകളുടെ എണ്ണത്തില്‍ 0.51 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ വ്യാപനമാണ് രാജ്യത്ത് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ എണ്ണം കുതിക്കാന്‍ കാരണമായി വിലയിരുത്തുന്നത്. ആകെയുള്ളതില്‍ 93.04 കോടിയും മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ആണ്.

വയര്‍ ഉപയോഗിച്ചുള്ള ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ 4.55 കോടി വരും. വയറില്ലാതെയുള്ളത് 87.9 ലക്ഷമാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് വളര്‍ച്ച 0.39 ശതമാനവും വയര്‍ ഉപയോഗിച്ചുള്ള ഫിക്‌സഡ് ബ്രോഡബാന്‍ഡിന്റേത് 1.80 ശതമാനവുമാണ്. വയറില്ലാതെയുള്ള ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വിഭാഗത്തില്‍ ജൂലായില്‍ 7.09 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. 98.47 കോടി ബ്രോഡ്ബാന്‍ഡ് കണക്ഷനും 122 കോടി ടെലിഫോണ്‍ വരിക്കാരുമായി ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയാണ് ഇന്ത്യ. മൊബൈല്‍ ഡേറ്റ ഉപയോഗത്തിലും വേഗത്തിലുള്ള 5 ജി വ്യാപനത്തിലും ഇന്ത്യ മുന്നിലാണ്.

administrator

Related Articles