പുതിയ ജെമിനി എഐ ഗൂഗിള്‍ ഹോം സ്പീക്കര്‍ പ്രഖ്യാപിച്ചു

പുതിയ ജെമിനി എഐ ഗൂഗിള്‍ ഹോം സ്പീക്കര്‍ പ്രഖ്യാപിച്ചു

ഗൂഗിളിന്റെ അടുത്ത തലമുറ സ്മാര്‍ട്ട് ഹോം ഉപകരണമായ ജെമിനി എഐ അധിഷ്ഠിത ഗൂഗിള്‍ ഹോം സ്പീക്കര്‍ 2026-ല്‍ ആഗോളതലത്തില്‍ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി കമ്പനി. 99 ഡോളര്‍ വില പ്രതീക്ഷിക്കുന്ന ഈ ഉപകരണം പോര്‍സലൈന്‍, ഹേസല്‍, ബെറി, ജേഡ് എന്നിങ്ങനെ നാല് ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാകും. ജെമിനി എഐയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതാകും ഇതിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. നിലവിലുള്ള ഗൂഗിള്‍ ഹോം ഉപയോക്താക്കള്‍ക്ക് പുതിയ ജെമിനി ഫങ്ഷനാലിറ്റി ലഭ്യമാക്കിയ ശേഷം മാത്രം പുതിയ ഉപകരണം അവതരിപ്പിച്ചാല്‍ മതിയെന്നാണ് കമ്പനിയുടെ നിലപാട്. നിലവിലെ ഉപയോക്താക്കള്‍ക്ക് ജെമിനി ഫീച്ചറുകള്‍ ‘ഏര്‍ലി ആക്സസ്’ വഴി പരീക്ഷിക്കാനും ഫീഡ്ബാക്ക് നല്‍കാനും അവസരം ലഭിക്കും. പുതിയ ഗൂഗിള്‍ ഹോം സ്പീക്കര്‍ ജെമിനി എഐ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു പ്രോസസ്സറുമായാണ് എത്തുന്നത്. ഇത് പശ്ചാത്തല ശബ്ദം ഒഴിവാക്കല്‍, എക്കോ കാന്‍സലേഷന്‍ തുടങ്ങിയ സവിശേഷതകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സഹായിക്കും. ജെമിനിയുടെ പ്രവര്‍ത്തനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തമാക്കുന്നതിനായി സ്പീക്കറിന് താഴെയായി ഒരു ലൈറ്റ് റിംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജെമിനി ലൈവ് മോഡില്‍ (Gemini Live Mode) ഉപകരണം ശ്രദ്ധിക്കുകയാണോ, ചിന്തിക്കുകയാണോ, പ്രതികരിക്കുകയാണോ എന്നതിനെല്ലാം ഈ ലൈറ്റ് വിഷ്വല്‍ ഫീഡ്ബാക്ക് നല്‍കും.
അമേരിക്ക, കാനഡ, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ ആഗോള വിപണികളിലാണ് ആദ്യ ഘട്ടത്തില്‍ ഉപകരണം ലഭ്യമാകുക.

administrator

Related Articles