നയന്‍താരയുടെ ഡോക്യുമെന്ററി വീണ്ടും കോപ്പിറൈറ്റ് കുരുക്കിൽ

നയന്‍താരയുടെ ഡോക്യുമെന്ററി വീണ്ടും കോപ്പിറൈറ്റ് കുരുക്കിൽ

ചന്ദ്രമുഖി സിനിമയുടെ ക്ലിപ്പുകള്‍ അനുമതിയില്ലാതെ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സിനിമയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ നയന്‍താരയുടെ ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കളായ TARC സ്റ്റുഡിയോസിനോട് മറുപടി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.

‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ രംഗങ്ങള്‍ അനുവാദമില്ലാതെ നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി നടന്‍ ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ഡോക്യുമെന്ററി നിര്‍മാതാക്കള്‍ക്കെതിരെ പരാതി ഫയല്‍ ചെയ്തിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസ് ഇപ്പോഴും പരിഗണനയിലാണ്.

എബി ഇന്റര്‍നാഷണലാണ് ചന്ദ്രമുഖി സിനിമയുടെ ക്ലിപ്പുകള്‍ അനുവാദമില്ലാതെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഒരു പ്രധാന വേഷം നയന്‍താര അവതരിപ്പിച്ചിരുന്നു.

നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററിയില്‍ നിന്ന് ക്ലിപ്പുകള്‍ നീക്കം ചെയ്യണമെന്ന് കാണിച്ചും അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും നിയമപരമായി നോട്ടീസ് നല്‍കിയതിന് ശേഷവും ഡോക്യുമെന്ററിയില്‍ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നുവെന്നും എബി ഇന്റര്‍നാഷണല്‍ കോടതിയില്‍ വാദിച്ചു.

administrator

Related Articles