സോഷ്യല്‍ മീഡിയകളില്‍ വൈറലായി നാനോ ബനാന ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയകളില്‍ വൈറലായി നാനോ ബനാന ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയകളിലിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് നാനോ ബനാന എന്ന പേരിലറിയപ്പെടുന്ന പുത്തന്‍ എഐ ഇമേജുകള്‍. ആകര്‍ഷകമായ റിയലിസ്റ്റിക് ഫിഗറൈന്‍ ഇമേജുകളാണിവ. ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ ജെമിനി 2.5 ഫ്‌ലാഷ് ഇമേജ് ഉപയോഗിച്ച് അനായാസം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇത്തരം ഫിഗറൈന്‍ ഇമേജുകള്‍ സൃഷ്ടിക്കാനാകും.

ജെമിനി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മനോഹരവുമായ ത്രീഡി രൂപങ്ങളാണ് നാനോ ബനാന ട്രെന്‍ഡിലെ ഫിഗറൈന്‍ ഇമേജുകള്‍. ഗൂഗിള്‍ ജെമിനി ഉപയോഗിച്ച് ഏതാനും ക്ലിക്കുകളിലൂടെ ആര്‍ക്കും ഇവ നിര്‍മ്മിക്കാന്‍ കഴിയും. സോഷ്യല്‍ മീഡിയയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി നിരവധിയാളുകളാണ് ഇത്തരത്തില്‍ നാനോ ബനാന ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു കാര്‍ട്ടൂണ്‍ക്രഷ് പ്രതിമയെ വേണമെങ്കിലും അല്ലെങ്കില്‍ നിങ്ങളുടെ ഒരു മിനിയേച്ചര്‍ രൂപം വേണമെങ്കിലും ജെമിനി വഴി ഉടനടി സൃഷ്ടിക്കാനും അത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക ഷെയര്‍ ചെയ്യാനും സാധിക്കും.

എങ്ങനെ നിര്‍മ്മിക്കാം?

ചിത്രം നിര്‍മ്മിക്കാനായി ആദ്യം ഗൂഗിള്‍ ജെമിനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അല്ലെങ്കില്‍ ഗൂഗിളില്‍ ജെമിനി സെര്‍ച്ച് ചെയ്യുക. ജെമിനി ആപ്പില്‍ പ്രവേശിച്ച് താഴെ ഇടതുവശത്തായി കാണുന്ന + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് ഉയര്‍ന്ന റെസലൂഷനിലുള്ള ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുക. അതിന് ശേഷം ചുവടെ നല്‍കിയിരിക്കുന്ന മാതൃകയിലൊരു പ്രോംപ്റ്റ് നല്‍കിയാല്‍ ജെമിനി ത്രിമാന ഫിഗറൈന്‍ ഇമേജ് നിര്‍മ്മിച്ചുതരും.

administrator

Related Articles