ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ ഉപകമ്പനി പ്രഖ്യാപിച്ച് റിലയന്‍സ് ഉടമ മുകേഷ് അംബാനി. ‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്നാണ് റിലയന്‍സിന്റെ പുതിയ ഉപകമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ എഐ സ്വപ്‌നങ്ങള്‍ക്ക് കുതിപ്പ് ലക്ഷ്യമിട്ടാണ് റിലയന്‍സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുകേഷ് അംബാനിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിക്കായുള്ള സുപ്രധാന നീക്കമെന്നാണ് റിലയന്‍സ് ഇന്റലിജന്‍സിനെ റിലയന്‍സ് എജിഎം 2025ല്‍ മുകേഷ് അംബാനി വിശേഷിപ്പിച്ചത്.
administrator