മോഹൻലാൽ- പിണറായി വിജയൻ അഭിമുഖം ‘ഇരുവർ’ ഇന്ന് പുറത്തിറങ്ങും

മോഹൻലാൽ- പിണറായി വിജയൻ അഭിമുഖം ‘ഇരുവർ’ ഇന്ന് പുറത്തിറങ്ങും

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും ഒന്നിക്കുന്ന പ്രത്യേക അഭിമുഖം ‘കണ്ടും മിണ്ടിയും ഇരുവർ’ ഇന്ന് റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഭിമുഖത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മാത്രം 20 ലക്ഷത്തിലധികം പേരാണ് ടീസർ കണ്ടത്.

‘ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ’ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം പുറത്തിറങ്ങുന്നത്. രാഷ്ട്രീയത്തിന് പുറമെ മുഖ്യമന്ത്രിയുടെ വ്യക്തിജീവിതം, അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സിനിമകൾ, ആക്ഷൻ സിനിമകളോടുള്ള താൽപ്പര്യം തുടങ്ങിയ രസകരമായ കാര്യങ്ങളും അഭിമുഖത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രണ്ട് ദിവസമെടുത്താണ് അഭിമുഖം പൂർത്തിയാക്കിയത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇന്ന് വൈകുന്നേരത്തോടെ വിവിധ ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാകും.

administrator

Related Articles