റെക്കോർഡ് വളർച്ചയുമായി മൊബൈൽ വിപണി

റെക്കോർഡ് വളർച്ചയുമായി മൊബൈൽ വിപണി

ഇന്ത്യയിലെ മൊബൈൽ ആപ്പ് വിപണി 2026-ന്റെ ആദ്യ പാദത്തിൽ റെക്കോർഡ് വരുമാനം സ്വന്തമാക്കി. ഏകദേശം 2,500 കോടി രൂപ (300 മില്യൺ ഡോളർ) വരുമാനം നേടിയ വിപണി മുൻവർഷത്തെ അപേക്ഷിച്ച് 33% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഗെയിമിംഗ് ഇതര ആപ്പുകളാണ് ഈ നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചത്. ആപ്പുകൾ വഴി നേരിട്ട് നടത്തുന്ന പണമിടപാടുകളിലൂടെ മാത്രം 200 മില്യൺ ഡോളറിലധികം വരുമാനം ലഭിച്ചു. 6.2 ബില്യൺ ഡൗൺലോഡുകൾ രേഖപ്പെടുത്തിയ ഈ കാലയളവിൽ, ആളുകൾ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനൊപ്പം തന്നെ അവയ്ക്കായി പണം ചെലവാക്കാനും കൂടുതൽ താല്പര്യം കാണിക്കുന്നുണ്ടെന്ന് സെൻസർ ടവർ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജനറേറ്റീവ് AI, ഷോർട്ട് ഡ്രാമ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് വർധിച്ചത്. AI അധിഷ്ഠിത ആപ്പുകളുടെ ഡൗൺലോഡിൽ 69 ശതമാനവും ഷോർട്ട് ഡ്രാമ ആപ്പുകളിൽ 403 ശതമാനവും വർധനവുണ്ടായി. ഇതിൽ ചാറ്റ്ജിപിടി ഇന്ത്യയിൽ മാത്രം 30 കോടി ഡൗൺലോഡുകൾ പിന്നിട്ട് വരുമാനത്തിന്റെ കാര്യത്തിൽ മുൻനിരയിൽ ഇടംപിടിച്ചു. ഗെയിമിംഗ് മേഖലയിൽ ഡൗൺലോഡുകളുടെ വേഗത കുറവാണെങ്കിലും ആഗോള ശരാശരിയേക്കാൾ മെച്ചപ്പെട്ട വളർച്ച നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

administrator

Related Articles