മിറാഷ് 20 മുതല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും

മിറാഷ് 20 മുതല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും

ആസിഫ് അലി അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മിറാഷ്. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. സോണി ലിവിനാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രം ഒക്ടോബര്‍ 20 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ഇതോട് അനുബന്ധിച്ചുള്ള ട്രെയിലര്‍ സോണി ലിവ് പുറത്തിറക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 19ന് ആയിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയത്. ചിത്രം റിലീസ് ചെയ്ത് 32-ാം ദിനമാണ് ഒടിടിയിലേക്ക് എത്തുന്നത്. അഭിരാമി, അശ്വിന്‍, കിരണ്‍ എന്നിവരാണ് മിറാഷിയെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായാണ് ആസിഫ് അലി ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ആദ്യാവസാനം വരെ ത്രില്ലര്‍ അനുഭവം സമ്മാനിക്കുന്ന ചിത്രത്തില്‍ പദപ്രശ്‌നം പോലൊരു ക്ലൈമാക്‌സും തിരക്കഥാകൃത്ത് ഒരുക്കിയിട്ടുണ്ട്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്.

administrator

Related Articles