മിറാഷ് ഒടിടിയിൽ

മിറാഷ് ഒടിടിയിൽ

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മിറാഷ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ‘ദൃശ്യം 3’ക്ക് മുമ്പ് എത്തുന്ന ജീത്തു ജോസഫ് ചിത്രം എന്ന പ്രത്യേകതയോടെ തിയേറ്ററുകളില്‍ എത്തിയ മിറാഷിന് സമ്മിശ്ര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ട്വിസ്റ്റുകളും സസ്‌പെന്‍സും നിറഞ്ഞ സിനിമയ്ക്ക് ഒടിടിയില്‍ മികച്ച അഭിപ്രായം നേടിയെടുക്കാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങള്‍. സോണി ലൈവിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.

ഇ ഫോര്‍ എക്സ്പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍. തറക്കാട്, തിരക്കഥ, സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലിന്റാ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വി എഫ് എക്സ് സൂപ്പര്‍വൈസര്‍: ടോണി മാഗ്മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കത്തീന ജീത്തു, സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഗാനരചന: വിനായക് ശശികുമാര്‍, ഡിഐ: ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിങ്: ടിങ്.

administrator

Related Articles