ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തികൊണ്ട് സൈബർ ആക്രമണ മുന്നറിയിപ്പ്. ‘കൊറൂണ’ (Coruna) എന്ന് പേരിട്ടിരിക്കുന്ന അതിശക്തമായ ഒരു എക്സ്‌പ്ലോയിറ്റ് കിറ്റ് ഉപയോഗിച്ച് ഐഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗൂഗിളിന്റെ ത്രെട്ട് ഇന്റലിജൻസ് ഗ്രൂപ്പും പ്രമുഖ രാജ്യാന്തര മാധ്യമമായ ഫോബ്സുമാണ് ഈ സുരക്ഷാ ഭീഷണിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സാധാരണ വൈറസുകളെപ്പോലെയല്ല കൊറൂണ പ്രവർത്തിക്കുന്നത്. ഐഫോണിലെ സുരക്ഷാ സംവിധാനങ്ങളെ നിഷ്പ്രഭമാക്കാൻ ശേഷിയുള്ള സ്പൈവെയർ ടൂളുകളുടെ ഒരു കൂട്ടമാണിത്. ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്താനും ഫോണിന്റെ പൂർണ്ണ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലെത്തിക്കാനും ഇതിന് സാധിക്കും. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാക്കിംഗ് ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
എല്ലാ ഐഫോൺ ഉപയോക്താക്കളും പേടിക്കേണ്ടതില്ലെങ്കിലും, പഴയ വേർഷനുകൾ ഉപയോഗിക്കുന്നവർ കടുത്ത ഭീഷണിയിലാണ്. iOS 13 മുതൽ iOS 17.2.1 വരെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകൽ ഭീഷണിയിലാണ്.

