ചാറ്റ്ജിപിടിയുടെ അറ്റ്ലസിന് പിന്നാലെ കോപൈലറ്റ് മോഡ് പരിഷ്‌കരിച്ച് മൈക്രോസോഫ്റ്റ്

ചാറ്റ്ജിപിടിയുടെ അറ്റ്ലസിന് പിന്നാലെ കോപൈലറ്റ് മോഡ് പരിഷ്‌കരിച്ച് മൈക്രോസോഫ്റ്റ്

ഓപ്പണ്‍എ.ഐ. തങ്ങളുടെ ‘ചാറ്റ്ജിപിടി അറ്റ്ലസ്’ അവതരിപ്പിച്ച് 48 മണിക്കൂറിനുള്ളില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ എഡ്ജ് ബ്രൗസറില്‍ പുതിയ ‘കോപൈലറ്റ് മോഡ്’ റീലോഞ്ച് ചെയ്തു. കൂടുതല്‍ അപ്ഡേറ്റുകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയ ഈ പരിഷ്‌കരിച്ച കോപൈലറ്റ് മോഡ് എഡ്ജിനെ ഒരു പൂര്‍ണ്ണ എ.ഐ. കേന്ദ്രീകൃത ബ്രൗസറാക്കി മാറ്റുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രതീക്ഷ. പുതിയ മോഡ് ഉപയോക്താവിന്റെ അനുമതിയോടെ ഓണ്‍ലൈന്‍ സെര്‍ച്ച് അനുഭവം മെച്ചപ്പെടുത്തുമെന്നും, ബ്രൗസര്‍ ഡാറ്റ സുരക്ഷിതമായിരിക്കുമെന്നും മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു.

എഡ്ജ് ബ്രൗസറിലെ പുത്തന്‍ കോപൈലറ്റ് മോഡ്, ഇനി മുതല്‍ നിങ്ങളുടെ അനുമതിയോടെ ഓണ്‍ലൈന്‍ സെര്‍ച്ച് അനുഭവം മെച്ചപ്പെട്ടതാക്കി മാറ്റുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. ബ്രൗസര്‍ ഡാറ്റ സുരക്ഷിതമായിരിക്കുമെന്നും ഏത് നിമിഷം വേണമെങ്കിലും കോപൈലറ്റ് മോഡ് ഓണാക്കാനോ ഓഫാക്കാനോ കഴിയുമെന്നും പ്രസ്താവനയില്‍ മൈക്രോസോഫ്റ്റ് പറയുന്നു. എഡ്ജ് ബ്രൗസറില്‍ പുതിയ കോപൈലറ്റ് മോഡ് നിങ്ങള്‍ക്ക് ബ്രൗസിംഗിനിടെ അനവധി ടാബുകളുടെ ആലസ്യം ഒഴിവാക്കും. വിവരങ്ങള്‍ സംഗ്രഹിക്കുകയും താരതമ്യം ചെയ്ത് ഫലം തരികയും ചെയ്യും. ഒരു ഹോട്ടല്‍ ബുക്ക് ചെയ്യണമെങ്കിലോ, ഫോം പൂരിപ്പിക്കണമെങ്കിലോ എഡ്ജ് ഉപയോക്താക്കളെ കോപൈലറ്റ് സഹായിക്കുമെന്നും മൈക്രോസോഫ്റ്റ് പറയുന്നു. എന്നാല്‍ ഈ ടാസ്‌കുകള്‍ എല്ലാം ചെയ്യാന്‍ കോപൈലറ്റ് എഐ അസിസ്റ്റ് മോഡിന് എഡ്ജ് യൂസര്‍മാര്‍ അനുമതി നല്‍കണം.

administrator

Related Articles