ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ആപ്പുകളിലെ കണ്‍ടെന്റ് സംരക്ഷിക്കാനായി പുതിയ ഫീച്ചറുമായി മെറ്റ. സോഷ്യല്‍ മീഡിയകളില്‍ ഏറെ വ്യപകമായി നടക്കുന്ന ഒന്നാണ് മറ്റൊരാളുടെ കണ്ടന്റ് മോഷണം. ഒരു വ്യക്തി പോസ്റ്റ് ചെയ്യുന്ന റീലുകള്‍ മറ്റ് വ്യക്തികള്‍ ലൈക്കിനും വ്യൂസിനുമായി ഉപയോഗിക്കുന്നതും റീല്‍ റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്നതും ഈ പ്ലാറ്റുഫോമുകളില്‍ സര്‍വ സാധാരണമാണ്. ഇത്തരം മോഷണങ്ങളില്‍ നിന്ന് ഒറിജിനല്‍ കണ്ടന്റിനെ സംരക്ഷിക്കാനാണ് മെറ്റ പുതിയ ഫീച്ചര്‍ കൊണ്ടുവന്നിട്ടുള്ളത്.
പുതിയ ഫീച്ചര്‍ ഉപയോകിച്ച് ഒറിജിനല്‍ റീലുകള്‍ ഓട്ടമാറ്റിക്കായി സംരക്ഷിക്കുകയും, ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും അവയുടെ കോപ്പികള്‍ക്കായി തിരയാനും, കണ്ടെത്തിയാല്‍ നടപടിയെടുക്കാനും അവസരം ലഭിക്കും. കോപ്പിറൈറ്റ് സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന റൈറ്റ്‌സ് മാനേജര്‍ (Rights Manager) എന്ന സാങ്കേതികവിദ്യ തന്നെയാണ് പുതിയ ഫീച്ചറിന് പിന്നിലുമുള്ളത്. ഇത് റീല്‍സ് ക്രിയേറ്റേഴ്‌സിന് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പുതിയ ഫീച്ചറു വഴി സാധിക്കും.

