പുത്തൻ എഐ ഗാഡ്ജറ്റുമായി മെറ്റ രംഗത്ത്

പുത്തൻ എഐ ഗാഡ്ജറ്റുമായി മെറ്റ രംഗത്ത്

സാങ്കേതികലോകത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് നൂതനമായ എഐ ഗാഡ്ജറ്റ് പ്രഖ്യാപിച്ച് മെറ്റ. രണ്ട് ഇഞ്ച് ടച്ച് സ്ക്രീനും അതിവേഗ 5ജി കണക്ടിവിറ്റിയുമുള്ള കുഞ്ഞൻ ഉപകരണത്തിന് ‘മ്യൂസ് ചാം’ എന്നാണ് പേരിട്ടിരിക്കുന്നത്. സാധാരണ വയർലെസ് ഇയർബഡ് കേസുകളേക്കാൾ വലുപ്പം കുറഞ്ഞ ഈ ഉപകരണത്തിന്റെ വില വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ വർഷം ഡിസംബറോടെ ഗാഡ്ജറ്റ് വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒപ്പൺ എഐ സ്വന്തം എഐ ഗാഡ്ജറ്റ് പുറത്തിറക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് മെറ്റയുടെ ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പരമ്പരാഗത എഐ ചാറ്റ്‌ബോട്ടുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ഉപയോക്താക്കൾക്ക് വേണ്ടി കാര്യങ്ങൾ സ്വന്തമായി ചെയ്തുതീർക്കാൻ ശേഷിയുള്ള ‘ഏജന്റിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ സംവിധാനമായാണ് മ്യൂസിനെ മെറ്റ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളും താൽപ്പര്യങ്ങളും ഓർമ്മവെക്കാനും, അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും, ബ്രൗസർ വഴി ഫോമുകൾ പൂരിപ്പിക്കാനും, യാത്രകൾ പ്ലാൻ ചെയ്യാനും ഈ ഗാഡ്ജറ്റിന് സാധിക്കും. ഉപയോക്താവിന്റെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ തന്നെ പശ്ചാത്തലത്തിൽ പ്രവർത്തിച്ച് ദൈർഘ്യമേറിയ ജോലികൾ പൂർത്തിയാക്കാൻ ഇതിന്റെ സ്വാഭാവിക ചാറ്റ് ഇന്റർഫേസിന് കഴിയും.

administrator

Related Articles