വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മെറ്റ

വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മെറ്റ

മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനം ഏകദേശം 600 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതായി റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് കമ്പനിയുടെ എഐ യൂണിറ്റുകളിലെ തൊഴിലാളികളെയാണ് പ്രധാനമായും ബാധിക്കുക. സ്‌കെയില്‍ എഐയില്‍ 14.3 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയ മെറ്റയില്‍, സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്‌സിലാണ് പ്രധാനമായും വെട്ടിച്ചുരുക്കല്‍ നടക്കുന്നത്. ചീഫ് എഐ ഓഫീസര്‍ അലക്‌സാണ്ടര്‍ വാങ് അയച്ച മെമ്മോയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എഐ ഇന്‍ഫ്രാസ്ട്രെക്ചര്‍ യൂണിറ്റുകളിലെയും ഫണ്ടമെന്റല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് യൂണിറ്റിലെയും ഉല്‍പ്പന്ന സംബന്ധിയായ തസ്തികകളിലുള്ളവരെയാണ് ഈ തീരുമാനം ബാധിക്കുക. ഒരുവശത്ത് ഉന്നത എഐ വിദഗ്ധരെ വാശിയോടെ നിയമിക്കുമ്പോള്‍ തന്നെയാണ് മറുവശത്ത് പിരിച്ചുവിടല്‍ നടക്കുന്നത്. പ്രൊഡക്ട് ടീമുകളും FAIR പോലുള്ള ഗവേഷണ ടീമുകളും തമ്മില്‍ മത്സരം നിലനിന്നിരുന്നുവെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

administrator

Related Articles