ഫേസ്ബുക്ക് ഡേറ്റിങിന് എഐ അസിസ്റ്റ് ഒരുക്കാന്‍ മെറ്റ

ഫേസ്ബുക്ക് ഡേറ്റിങിന് എഐ അസിസ്റ്റ് ഒരുക്കാന്‍ മെറ്റ

ഫേസ്ബുക്കിന്റെ ഡേറ്റിങ് ആപ്പില്‍ എഐ അസിസ്റ്റ് ഒരുക്കാന്‍ തയ്യാറെടുത്ത് മെറ്റ. സ്വൈപ്പ് ചെയ്യുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകാതെയിരിക്കാനും ഡേറ്റിങ് ആപ്പിന്റെ അനുഭവം കൂടുതല്‍ വ്യക്തിഗതമാക്കാനുമാണ് പുതിയ തയ്യാറെടുപ്പ് നടത്തുന്നത്. ഡേറ്റിംഗ് അസിസ്റ്റന്റ് ചാറ്റ്‌ബോട്ട്, മീറ്റ് ക്യൂട്ട് എന്നിങ്ങനെ രണ്ട് എഐ ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്.

ഫേസ്ബുക്ക് എഐ ഡേറ്റിങ് ഫീച്ചറുകള്‍ ഇനി മുതല്‍ ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ മനസ്സിലാക്കി വ്യക്തിഗതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് കൂടാതെ ഫില്‍ട്ടറുകള്‍ ഉപയോഗിക്കാതെ ഡേറ്റിങ് ആപ്പില്‍ പ്രോംപ്ട് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനും സാധിക്കും. ഡേറ്റിങ് പ്രൊഫൈലുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ശുപാര്‍ശ ചെയ്യാനും ഫസ്റ്റ് ഡേറ്റിനുള്ള ആശയങ്ങള്‍ നിര്‍ദ്ദേശിക്കാനും പുതിയ എഐ അസിസ്റ്റന്റ് സഹായിക്കുമെന്നും മെറ്റ അറിയിച്ചു.

മെറ്റാ മീറ്റ് ക്യൂട്ട് എന്ന എഐ അല്‍ഗോരിതം ഉപയോഗിച്ച് ഓരോ ആഴ്ചയും ഒരു സര്‍പ്രൈസ് മാച്ചും നല്‍കും. മീറ്റ് ക്യൂട്ട് ഫീച്ചര്‍ ഉപയോഗിക്കണോ വേണ്ടയോ എന്ന് ഉപഭോക്താവിന് തീരുമാനിക്കുകയും ചെയ്യാം. യുഎസിലും കാനഡയിലും ഇപ്പോള്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത് ഭാവിയില്‍ ഇത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.

administrator

Related Articles