ഇൻസ്റ്റഗ്രാമിൽ ഒരു ദിവസം തന്നെ ധാരാളം പോസ്റ്റുകളാണെല്ലെ നമ്മൾ കാണുന്നത്. എന്നാൽ ഇതിൽ എല്ലാം നമുക്ക് ഇഷ്ടപ്പെടുന്നത് ആയിക്കൊള്ളണമെന്നില്ല. എന്നാൽ, ഇനി നമ്മുടെ ഇൻസ്റ്റഗ്രാമിൽ എന്തു കാണണമെന്ന് നമുക്ക് തീരുമാനിക്കാൻ സാധിച്ചാലോ? അത്തരം ഒരു ഫീച്ചറാണ് ഇൻസ്റ്റഗ്രാം ഇപ്പോൾ പരീക്ഷിക്കുന്നത്. അതായത്, ഈ ഫീച്ചർ എത്തുന്നതോടെ നമ്മുടെ അൽഗോരിതം നമുക്ക് തെരഞ്ഞെടുക്കാം.
ഇപ്പോൾ നമ്മൾ കാണുന്ന പോസ്റ്റുകളെല്ലാം നമ്മൾ മുമ്പ് ലൈക്ക് ചെയ്തതും മുമ്പ് കണ്ടെതുമായ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ വരുന്നതാണ്. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ അൽഗോരിതം നമുക്ക് നേരിട്ട് തെരഞ്ഞെടുക്കാം.
ഇപ്പോൾ സെറ്റിങ്ങ്സിലേക്ക് പോയി മാറ്റം വരുത്തിയാൽ മാത്രമാണ് നമ്മൾ എന്ത് കാണണമെന്ന് നമുക്ക് തീരുമാനിക്കാൻ പറ്റുകയൊള്ളൂ. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ തന്നെ ഈ ഓപ്ഷൽ തെളിഞ്ഞുവരും.

