ഡെസ്‌ക്ടോപ്പ് ആപ്പുകൾ നിർത്താനൊരുങ്ങി മെറ്റ

ഡെസ്‌ക്ടോപ്പ് ആപ്പുകൾ നിർത്താനൊരുങ്ങി മെറ്റ

വിന്‍ഡോസിനും മാകിനും ലഭ്യമായിരുന്ന മെസഞ്ചര്‍ ഡെസ്‌ക്ടോപ്പ് ആപ്പ് നിര്‍ത്തലാക്കാനൊരുങ്ങി മെറ്റ. 2025 ഡിസംബര്‍ മുതല്‍ സേവനം അവസാനിപ്പിക്കും. ഇതിന് ശേഷം ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. സേവനങ്ങള്‍ അവസാനിച്ചതിന് ശേഷം സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനുമായി ഉപയോക്താക്കളെ വെബ്‌സൈറ്റിലേക്ക് തന്നെ ഓട്ടോമാറ്റിക്കായി റീഡയറക്ട്ട് ചെയ്യും. മെറ്റ സപ്പോര്‍ട്ട് പേജാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. മാകിനെ കുറിച്ച് മാത്രമാണ് അവര്‍ ഇതില്‍ വിശദീകരിക്കുന്നതെങ്കിലും വിന്‍ഡോസിലും മാകിലുമുള്ള മെസഞ്ചറിന്റെ സ്റ്റാന്‍ഡ്-എലോണ്‍ ഡെസ്‌ക്ടോപ്പ് ആപ്പുകള്‍ നിര്‍ത്തലാക്കുന്നതായി മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററി സ്റ്റോര്‍ ചെയ്യുന്നതിനായുള്ള ശ്രമങ്ങളും മെറ്റ തുടങ്ങിയിട്ടുണ്ട്. ഇതിനായി ‘സെക്യൂര്‍ സ്റ്റോറേജ്’ ആക്ടീവ് ആക്കാനും കമ്പനി നിര്‍ദ്ദേശിക്കുന്നു. മെസ്സഞ്ചര്‍ ആപ്പ് നിലവില്‍ ഉപയോഗിക്കുന്നവര്‍ക്ക് സേവനങ്ങള്‍ നിലയ്ക്കുന്നതിന് മുന്‍പ് ഒരു ഇന്‍-ആപ്പ് അറിയിപ്പ് ലഭിക്കും. അതിന് ശേഷം 60 ദിവസം വരെ ആപ്പ് ഉപയോഗിക്കാവുന്നതാണ്. പിന്നീട് മെസ്സഞ്ചര്‍ പ്രവര്‍ത്തനരഹിതമാവുകയും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനായി മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യുമെന്നും കമ്പനി പറയുന്നു.

administrator

Related Articles