മെഗാ കേബിൾ ഫെസ്റ്റ് നവംബർ 6 മുതൽ കൊച്ചിയിൽ

മെഗാ കേബിൾ ഫെസ്റ്റ് നവംബർ 6 മുതൽ കൊച്ചിയിൽ

കൊച്ചി: ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാൻ്റ് മേഖലകളുടെ മഹാമേളയായ മെഗാ കേബിൾ ഫെസ്റ്റിൻ്റെ ഇരുപത്തിമൂന്നാമത് എഡിഷൻ നവംബർ 6, 7, 8 തിയ്യതികളിൽ കൊച്ചിയിൽ നടക്കും. കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയമാണ് ഇത്തവണയും മെഗാ കേബിൾ ഫെസ്റ്റിന് വേദിയാവുന്നത്. അതിവേഗ മാറ്റങ്ങൾക്ക് വേദിയാവുന്ന മാധ്യമ രംഗത്തിൻ്റെ  ഭാവിയിലേക്കുള്ള ദിശാസൂചകമാവും മെഗാ കേബിൾ ഫെസ്റ്റ്. ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാൻ്റ് മേഖലകളിലെ പുതിയ ട്രെൻ്റുകളും പ്രൊഡക്ടുകളും എക്സിബിഷനിൽ അണിനിരക്കും. സ്മാർട് ഹോം, സെക്യൂരിറ്റി സൊല്യൂഷൻ തുടങ്ങിയ ഇന്നൊവേറ്റീവ് സ്മാർട് സൊല്യൂഷൻ ടെക്നോളജിയുടെയും പ്രൊഡക്ടുകളുടെയും പ്രത്യേക പവലിയനുകളും ഇത്തവണ ഒരുക്കുന്നുണ്ട്.

പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് കമ്പനികൾ, ഡിജിറ്റൽ കേബിൾ – ബ്രോഡ്ബാൻ്റ് ടെക്നോളജി കമ്പനികൾ, കേബിൾ – ഹാർഡ്വേർ നിർമ്മാതാക്കൾ, സ്മാമാർട് സൊല്യൂഷൻ പ്രൊവൈഡർമാർ, പ്രോഗ്രാം പ്രൊഡക്ഷൻ – പോസ്റ്റ് പ്രൊഡക്ഷൻ എക്യുപ്മെൻ്റ് നിർമ്മാതാക്കൾ തുടങ്ങിയവർ മെഗാ കേബിൾ ഫെസ്റ്റിൽ പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ട്രേഡർമാരും ഉല്ലന്നങ്ങളും സേവനങ്ങളുമായി അണിനിരക്കും. മാധ്യമ സെമിനാറിലും ബ്രോഡ്കാസ്റ്റ് മീറ്റിലും ടെക്നിക്കൽ സെമിനാറുകളിലും അന്താരാഷട്രതലത്തിൽ പ്രശസ്തരായ വിദഗ്ദർ പങ്കെടുക്കും. പ്രൊഡക്ട് ലോഞ്ച് , ഡമോൺസ്ട്രേഷൻ എന്നിവയും നടക്കും. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാൻ്റ്, ബ്രോഡ്കാസ്റ്റ് സംരംഭകരും എക്സിക്യുട്ടീസുകളും ടെക്നീഷ്യന്മാരും മെഗാ കേബിൾ ഫെസ്റ്റിൽ സന്ദർശകരായെത്തും.

കേരള ഇൻഫോ മിഡിയ, സിഒഎ, കേരളവിഷൻ എന്നിവരാണ് മെഗാ കേബിൾ ഫെസ്റ്റ് സംഘാടകർ. www.mediainfo.tv, കേരളവിഷൻ ന്യൂസ് എന്നിവർ മിഡിയ പാർട്ണർമാരാണ്. മെഗാ കേബിൾ ഫെസ്റ്റിൻ്റെ ഭാഗമാവാനും സ്റ്റാൾ ബക്കിംഗിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക: ഫോൺ – 8086897035/9846898458/985046800. Email- mail@keralainfomedia.com

administrator

Related Articles