മെഗാ കേബിള്‍ ഫെസ്റ്റിന് നാളെ തുടക്കം

മെഗാ കേബിള്‍ ഫെസ്റ്റിന് നാളെ തുടക്കം

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ് ഡിജിറ്റല്‍ കേബിള്‍ എക്‌സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റിന് നാളെ തുടക്കം. 6, 7, 8 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റിന്കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് വേദിയാകുന്നത്.അതിവേഗ മാറ്റങ്ങള്‍ സംഭവിക്കുന്ന മാധ്യമ രംഗത്തിന്റെ ഭാവിസൂചകമാവും മെഗാ കേബിള്‍ ഫെസ്റ്റ്. ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്ബാന്റ് മേഖലകളിലെ പുതിയ ടെക്‌നോളജിയും പ്രൊഡക്ടുകളുമായി നൂറോളം ബ്രാന്റുകള്‍ എക്‌സിബിഷനില്‍ അണിനിരക്കും.

ഒടിടി,സ്മാര്‍ട് ഹോം,എന്റര്‍ടൈന്‍മെന്റ്, സെക്യൂരിറ്റി സൊല്യൂഷന്‍ തുടങ്ങിയ ഇന്നൊവേറ്റീവ് സ്മാര്‍ട് സൊല്യൂഷന്‍ പ്രൊഡക്ടുകളുടെ പ്രത്യേക പവലിയനും ഇത്തവണ മെഗാ കേബിള്‍ ഫെസ്റ്റിലുണ്ടാവും.എക്‌സിബിഷന്റെ ഭാഗമായി മാധ്യമ സെമിനാര്‍, ബ്രോഡ്കാസ്റ്റ്മീറ്റ്,ഐപിടിവി, ബ്രോഡ്ബാന്റ് ടെക്‌നിക്കല്‍ സെമിനാറുകള്‍, പ്രൊഡക്ട് ലോഞ്ച് തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. കേരളത്തിന് പുറമെ വിവിധ തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ കേബിള്‍ ഓപ്പറേറ്റര്‍മാരും എക്‌സിക്യുട്ടീവുകളും ടെക്‌നീഷ്യന്‍മാരും ഈ മേളയിലേക്കെത്തും.

നാളെ രാവിലെ10.30 ന്കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ മെഗാ കേബിള്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിക്കും. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയാകും. ജിയോ സ്റ്റാർ ടിവി ഡിസ്ട്രിബ്യൂഷൻ ഹെഡ് -പീയൂഷ് ഗോയൽ മുഖ്യപ്രഭാഷണം നടത്തും. ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷൻ കുമാർ, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.ആര്‍.സുധീര്‍, സിഒഎ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് എന്നിവര്‍ സംസാരിക്കും. സിഒഎ ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് സ്വാഗതവുംകേരള ഇന്‍ഫോ മീഡിയ സിഇഒ എന്‍.ഇ. ഹരികുമാര്‍ നന്ദിയും പറയും.

വൈകിട്ട് 3 മണിക്ക് ‘ഇല്ലാതാകുന്നുവോ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം?’ എന്ന വിഷയത്തില്‍മാധ്യമ സെമിനാര്‍ നടക്കും.കേരളവിഷന്‍ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.എസ്. ബനേഷ് മോഡറേറ്ററാകും.മനോരമ ന്യൂസ് സീനീയര്‍ ന്യൂസ് എഡിറ്റര്‍ ഷാനി പ്രഭാകരന്‍, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ അളകനന്ദ, റിപ്പോര്‍ട്ടര്‍ ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വ്വതി, എഴുത്തുകാരി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, സീ ന്യൂസ് ലൈവ്സി ഇഒ ലിസി.കെ.ഫർണാണ്ടസ് എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും. സിഡ്‌കോ പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍ സ്വാഗതവുംകേരളവിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ പ്രിജേഷ് അച്ചാണ്ടി നന്ദിയും പറയും.

വെള്ളിയാഴ്ച്ച 11 മണി മുതല്‍ ഐപിടിവി,ഒടിടി, ബ്രോഡ്ന്റ് ബാന്റ്, ഓടിടി, സ്മാര്‍ട് സൊല്യൂഷന്‍ എന്നീ വിഷയങ്ങളില്‍ ടെക്‌നിക്കല്‍ സെമിനാര്‍ നടക്കും. കെ.സി.സി.എല്‍ ഡയറക്ടര്‍ ബിജു. വി.പി കോര്‍ഡിനേറ്റ് ചെയ്യുന്ന ഈ സെഷനില്‍, സിഒഎ വൈസ് പ്രസിഡന്റ് ജ്യോതികുമാര്‍ സ്വാഗതം പറയും.

വൈകിട്ട് 3ന് ഇന്ത്യയിലെ പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുടെ മേധാവികള്‍ പങ്കെടുക്കുന്ന ‘ബ്രോഡ്കാസ്റ്റ് ലീഡേര്‍സ് ടോക്ക്’ നടക്കും. ഫ്‌ളവേര്‍സ് ടിവി & ന്യൂസ് 24 മാനേജിംഗ് ഡയറക്ടര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യാതിഥിയാവും.
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ ജി. ശങ്കരനാരായണ, ടി.സി.സി.എല്‍ & ന്യൂസ് മലയാളം 24×7 ചെയര്‍മാന്‍ സഖിലന്‍ പത്മനാഭന്‍ ,കെ.സി. സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ പി.പി.സുരേഷ് കുമാര്‍
എന്നിവർ സംസാരിക്കുന്നു. കേരളവിഷൻ ചെയർമാൻ കെ.ഗോവിന്ദൻ അധ്യക്ഷത വഹിക്കും.സിഒഎ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ അബൂബക്കര്‍ സിദ്ധിഖ് സ്വാഗതവും സിഒഎ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.വി.രാജന്‍ നന്ദിയും പറയും.

മൂന്നാം ദിവസം രാവിലെ 11 മണിക്ക് ‘പ്രാദേശിക ചാനല്‍ നവീകരണം’ എന്ന വിഷയത്തില്‍ശില്‍പ്പശാല നടക്കും. കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ സിബി.പി.എസ് അധ്യക്ഷത വഹിക്കും. ‘പ്രാദേശിക ചാനലുകളുടെ ഭാവി’ എന്ന വിഷയത്തില്‍ ന്യൂസ് മലയാളം 24×7 ന്യൂസ് എഡിറ്റര്‍ ടി.എം ഹര്‍ഷന്‍ ക്ലാസ്സെടുക്കും. ‘ പ്രദേശിക ചാനലുകള്‍ ഡിജിറ്റല്‍ കാലത്ത് ‘ എന്ന വിഷയത്തില്‍ ദ ക്യൂ എഡിറ്റര്‍ മനീഷ് നാരായണന്‍, ‘ചാനല്‍ ക്ലസ്റ്റര്‍ പ്രസക്തിയും സാധ്യതകളും’ എന്ന വിഷയത്തില്‍ സിഒഎ വൈസ് പ്രഡിഡന്റ് എം. രാജ്‌മോഹന്‍ എന്നിവരും ക്ലാസ്സെടുക്കും. സിഒഎ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് മെമ്പര്‍ രജനീഷ്. പി.എസ് സ്വാഗതവും സിഒഎ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് മെമ്പര്‍ ബിജുകുമാര്‍ നന്ദിയും പറയും.

administrator

Related Articles