മാധ്യമ മഹാമേള: മെഗാ കേബിള്‍ ഫെസ്റ്റിന് തിരിതെളിഞ്ഞു

മാധ്യമ മഹാമേള: മെഗാ കേബിള്‍ ഫെസ്റ്റിന് തിരിതെളിഞ്ഞു

കൊച്ചി: കേബിള്‍ ടിവി നമ്മുടെ കാഴ്ച്ചയെ മാറ്റിമറിച്ച സംവിധാനമാണെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ് ഡിജിറ്റല്‍ കേബിള്‍ എക്‌സ്ബിഷനായ മെഗാ കേബിള്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകായായിരുന്നു അദ്ദേഹം. ഇന്ന് ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം വളരെയധികമാണ്. മാധ്യമങ്ങള്‍ക്ക് ശരിയേയും തെറ്റിനെയും സ്വാധിനിക്കാന്‍ ശക്തിയുണ്ടെന്നും ഭാവി കേരളത്തിലേക്കുള്ള യാത്രയിൽ ദൃശ്യമാധ്യമങ്ങള്‍ കുറേകൂടി ശ്രദ്ധ ചെലുത്തണമെന്നും മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായി. ജിയോ സ്റ്റാര്‍ ടിവി ഡിസ്ട്രിബ്യൂഷന്‍ ഹെഡ് പീയൂഷ് ഗോയല്‍ സംബന്ധിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.ആര്‍.സുധീര്‍, സിഒഎ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് എന്നിവര്‍ സംസാരിച്ചു. സിഒഎ ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് സ്വാഗതവും കേരള ഇന്‍ഫോ മീഡിയ സിഇഒ എന്‍.ഇ. ഹരികുമാര്‍ നന്ദിയും പറഞ്ഞു.

administrator

Related Articles