സ്ത്രീയുടെ ജീവിതത്തിലെ അന്തിമ ലക്ഷ്യമല്ല വിവാഹം; ഇത് സമൂഹത്തിലെ വലിയ മാറ്റത്തിന്റെ അടയാളം: മഞ്ജു വാ​ര്യർ

സ്ത്രീയുടെ ജീവിതത്തിലെ അന്തിമ ലക്ഷ്യമല്ല വിവാഹം; ഇത് സമൂഹത്തിലെ വലിയ മാറ്റത്തിന്റെ അടയാളം: മഞ്ജു വാ​ര്യർ

മലയാശികളുടെ പ്രിയ നടിയായ മഞ്ജുവാര്യർ വളരെ ശക്തമായ നിലപാടുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും എന്നും വേറിട്ട് നിൽക്കാറുണ്ട്. വളരെ ബോൾ‍ഡായ ഒരു സ്ത്രീയെന്നാണ് മഞ്ജു വാര്യർക്ക് പൊതുവെ ജനങ്ങൾ വിശേഷിപ്പിക്കുന്നതും. ഇപ്പോൾ മികച്ച ഒരു പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് നടി മഞ്ജു വാര്യർ. വനിത കമ്മീഷൻ്റെ പറന്നുയരാം കരുത്തോടെ ക്യാമ്പെയിനിൻ്റെ ഭാ​ഗമായി അംബാസി‍ഡർ കൂടിയായ മഞ്ജു നടത്തിയ പ്രസം​ഗത്തിലാണ് വളരെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്താവന.
വിവാഹം സ്ത്രീയുടെ ജീവിതത്തിലെ അന്തിമ ലക്ഷ്യമല്ലെന്നും, സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാൻ സാമ്പത്തിക സ്വാതന്ത്ര്യം നിർണായകമാണെന്നുമാണ് നടി മഞ്ജു വാര്യർ പറഞ്ഞത്. വിവാഹം കഴിക്കണമോ വേണ്ടയോ എന്ന തീരുമാനം ഓരോ സ്ത്രീക്കും സ്വന്തമായിരിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഇത്തരത്തിലുള്ള തീരുമാനങ്ങൾക്ക് മക്കളോടൊപ്പം നിന്നു പിന്തുണ നൽകുന്ന മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നത് സമൂഹത്തിലെ വലിയ മാറ്റത്തിന്റെ അടയാളമാണെന്നും അവർ കൂട്ടിച്ചേർത്തു.“വിവാഹം ഒന്നിന്റെയും അവസാനമല്ലെന്ന് തുറന്ന് പ്രഖ്യാപിക്കാൻ ധൈര്യമുള്ള പെൺകുട്ടികൾ ഇന്നുണ്ട്. അവരുടെ വ്യക്തിഗത തീരുമാനങ്ങളെ മാനിച്ച് കുടുംബങ്ങൾ ഒപ്പം നിൽക്കുന്നത് സമൂഹം കൂടുതൽ പോസിറ്റീവ് ദിശയിലേക്ക് മാറുന്നതിന്റെ തെളിവാണ്,” മഞ്ജു വാര്യർ പറഞ്ഞു.

administrator

Related Articles