എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ മമ്മൂട്ടി വീണ്ടും സിനിമാ സെറ്റുകളിലേക്ക് തിരിച്ചെത്തുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം കുറച്ചു കാലങ്ങളായി മാറിനില്‍ക്കുകയായിരുന്നു. ഒക്ടോബര്‍ മാസം ആദ്യത്തോടെയാണ് താരം ഷൂട്ടിന് വീണ്ടും റീ ജോയിന്‍ ചെയ്യുക. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ ബിഗ് ബജറ്റ് ചിത്രമായ പാട്രിയറ്റിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ്’ സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് തന്നെയായിരിക്കും. മോഹന്‍ലാലും മമ്മൂട്ടിയും ഫഹദ്ഫാസിലും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെ വന്‍ താരനിരയാണ് സിനിമയില്‍ ഒന്നിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും രണ്ട് ലുക്കുകളിലാണ് ചിത്രത്തില്‍ എത്തുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരു സിനിമക്കായി ഒന്നിക്കുന്നത്.

