മലയാളം ന്യൂസ് ചാനലുകള്‍ ബഹളമയം, നല്‍കുന്നത് സെന്‍സേഷണല്‍ വാര്‍ത്തകള്‍: ഡോ. റെജി മേനോന്‍

മലയാളം ന്യൂസ് ചാനലുകള്‍ ബഹളമയം, നല്‍കുന്നത് സെന്‍സേഷണല്‍ വാര്‍ത്തകള്‍: ഡോ. റെജി മേനോന്‍

മാധ്യമ രംഗത്ത് ടെലിവിഷനെ മറികടന്ന് മൊബൈല്‍ ഫോണും ടാബ്ലറ്റും മുന്നോട്ട് വരുമെന്നും അവയാണ് നാളെ ചാനല്‍ കാണാന്‍ ആളുകള്‍ ഉപയോഗിക്കുകയെന്നും താന്‍ ഏഷ്യാനെറ്റിന്റെ തുടക്കകാലത്തെ പറഞ്ഞിരുന്നുവെന്ന് ഡോ. റെജി മേനോന്‍

മൊബൈല്‍ ഫോണാണ് നമ്മെ നയിക്കുകയെന്ന് അന്നേ ഞാന്‍ പറഞ്ഞിരുന്നു. എപ്പോഴും ഔട്ട് ഓഫ് ദ ബോക്സ് ചിന്തയാണ്, എനിക്ക്. ഭാവിയെ കുറിച്ചാണ് സദാ ആലോചനയെന്നും ഡോ. റെജി മേനോന്‍ പറഞ്ഞു. ഏഷ്യാനെറ്റിന്റെ പിറവി കേരളത്തിന്റെ മാധ്യമ വ്യവസായത്തില്‍ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. ഏഷ്യാനെറ്റിന്റെ തുടക്കത്തില്‍ മൂലധനം കൊണ്ടും ഉയര്‍ന്ന ഭാവനകൊണ്ടും വലിയ പങ്കുണ്ടായിരുന്ന പ്രവാസി മലയാളിയായിരുന്നു ഡോ. റെജി മേനോന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് സിന്ധുസൂര്യകുമാറുമായുള്ള പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സയന്‍സും ടെക്‌നോളജിയും മലയാളം ചാനലുകള്‍ക്ക് വിഷയമേ ആകുന്നില്ല. വിഷയങ്ങള്‍ക്ക് പിന്നാലെ നടന്ന് സെന്‍സേഷണലൈസ് ചെയ്യുകയാണ്. കേരളത്തിലെ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ ആളുകള്‍ പരസ്പരം ബഹുമാനം സൂക്ഷിക്കുന്നില്ലെന്നും ഒരാള്‍ സംസാരിക്കുന്നതിനിടയില്‍ മറ്റയാള്‍ കൂടുതല്‍ ശബ്ദത്തില്‍ സംസാരിച്ച് ഡിബേറ്റുകള്‍ ബഹളമയമാക്കുന്നു. 5 വാക്ക് കൊണ്ട് പറയേണ്ട കാര്യങ്ങള്‍ നീട്ടി നീട്ടി 100 വാക്ക് കൊണ്ട് പറയുകയാണ് റിപ്പോര്‍ട്ടര്‍മാര്‍ ചെയ്യുന്നതെന്നും അദ്ദേഹം മലയാള മാധ്യമങ്ങളെ വിമര്‍ശിച്ചു. അതേ സമയം വിദേശത്ത് ന്യൂസ് ചാനലുകള്‍ക്ക് ഡിസിപ്ലിനുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റൊരാള്‍ ഇടയില്‍ കയറി സംസാരിക്കില്ലെന്നും ന്യൂസ് ആങ്കറിനോട് താന്‍ ഇങ്ങനെയല്ല ആങ്കര്‍ ചെയ്യേണ്ടതെന്ന് പഠിപ്പിക്കിക്കാന്‍ ആരും ശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

administrator

Related Articles