ഏറെ പ്രശസ്തമായ മഹാഭാരതത്തെ എഐയിലൂടെ പുനര്‍നിര്‍മ്മിച്ച് പ്രേക്ഷകരിലേക്കെത്തിക്കുകയാണ് കളക്ടീവ് മീഡിയ നെറ്റ് വര്‍ക്കിന്റെ ഹിസ്റ്ററിവേഴ്സ്. ഒക്ടോബര്‍ 25 ന് വേവ്സ് ഒടിടിയില്‍ ഈ പരമ്പരയുടെ എക്സ്ക്ലൂസീവ് ഡിജിറ്റല്‍ പ്രീമിയര്‍ നടക്കും. തുടര്‍ന്ന് നവംബര്‍ 2 മുതല്‍ എല്ലാ ഞായറാഴ്ചയും രാവിലെ 11:00 മണിക്ക് ദൂരദര്‍ശനില്‍ ടെലിവിഷന്‍ സംപ്രേഷണം നടക്കും. വേവ്സ് ഒടിടി വഴി ആഗോള പ്രേക്ഷകര്‍ക്കും ഇത് ലഭ്യമാകും.
ഇന്ത്യയുടെ പൊതു പ്രക്ഷേപക സംരംഭമായ പ്രസാര്‍ ഭാരതിയുടെ പാരമ്പര്യത്തെയും രാജ്യവ്യാപകമായ വ്യാപ്തിയെയും അടുത്ത തലമുറ മാധ്യമ ശൃംഖലയുടെ സൃഷ്ടിപരമായ നവീകരണവുമായി സംയോജിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള ആദ്യത്തെ സഹകരണം. നൂതന എഐ ഉപകരണങ്ങള്‍ ഉപയോഗിച്ച് മഹാഭാരതത്തിന്റെ മുഴുവന്‍ സംഭവങ്ങളെ കുറിച്ചും സിനിമാറ്റിക് റിയലിസവും മറ്റും ഉപയോഗിച്ച് പുനര്നിര്മ്മിക്കുകയാണിതിലൂടെ. മേക്ക് ഇന്‍ ഇന്ത്യയുടെയും ഡിജിറ്റല്‍ ഇന്ത്യയുടെയും ആത്മാവിനെ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതി പൈതൃകത്തെ ആധുനിക നവീകരണവുമായി ലയിപ്പിക്കുന്നു.
‘ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോലെ, എല്ലാ ഞായറാഴ്ചയും ടെലിവിഷനില്‍ ക്ലാസിക് മഹാഭാരതം കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ ഭാവനയെയും നമ്മുടെ സംസ്കാരവുമായുള്ള എന്റെ ബന്ധത്തെയും രൂപപ്പെടുത്തിയ ഒരു അനുഭവമായിരുന്നു അത്. മഹാഭാരതത്തിലൂടെ ഇന്നത്തെ തലമുറയ്ക്ക് ഇന്നത്തെ സാങ്കേതികവിദ്യയുടെ സാധ്യതകളിലൂടെ നമ്മെ പോലെ തന്നെ ആഴത്തില്‍ ആഴ്ന്നിറങ്ങുന്നതും ഏകീകരിക്കുന്നതും അനുഭവപ്പെടുന്ന സമാനമായ ഒരു മാതൃക നല്‍കുക എന്നതാണ് ഞങ്ങളിത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ്വര്‍ക്ക് സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ വിജയ് സുബ്രഹ്മണ്യം പറഞ്ഞു.
രാഷ്ട്രീയവും സാംസ്കാരികവുമായ പ്രാധാന്യമുള്ള കഥകള്‍ പ്രസാര്‍ ഭാരതി എല്ലായ്പ്പോഴും ഓരോ ഇന്ത്യന്‍ വീട്ടിലും എത്തിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് യഥാര്‍ത്ഥ മഹാഭാരതത്തിന്റെ പുനഃസംപ്രേഷണം കുടുംബങ്ങളെയും തലമുറകളെയും എത്രത്തോളം ആഴത്തില്‍ ബന്ധിപ്പിക്കുന്നുവെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു. എഐ നയിക്കുന്ന ഈ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളിത്തം വഹിക്കുന്നത് പ്രേക്ഷകര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്ന് പുതുതായി അനുഭവിക്കാന്‍ അനുവദിക്കുന്നു. കഥപറച്ചിലില്‍ അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനൊപ്പം പാരമ്പര്യത്തെ ബഹുമാനിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് പ്രസാര്‍ ഭാരതി സിഇഒ ഗൗരവ് ദ്വിവേദിയും പ്രതികരിച്ചു.
പ്രസാര്‍ ഭാരതിയുടെ ഔദ്യോഗിക ഒടിടി പ്ലാറ്റ്ഫോമായ വേവേസ് ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്കാരിക, വാര്‍ത്ത, വിനോദ ഉള്ളടക്കങ്ങളുടെ ഡിജിറ്റല്‍ കേന്ദ്രമായി തുടരുന്നു. വീഡിയോ-ഓണ്‍-ഡിമാന്‍ഡ്, ലൈവ് പ്രോഗ്രാമിംഗ്, ബഹുഭാഷാ മാധ്യമ അനുഭവങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന വേവ്സ് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കുടുംബ സൗഹൃദ ഡിജിറ്റല്‍ ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു.

