സോണി മ്യൂസിക് എന്റര്‍ടെയ്ന്‍മെന്റിനോട് വരുമാനക്കണക്ക് ഹാജരാക്കാന്‍ മദ്രാസ് ഹൈക്കോടതി

സോണി മ്യൂസിക് എന്റര്‍ടെയ്ന്‍മെന്റിനോട് വരുമാനക്കണക്ക് ഹാജരാക്കാന്‍ മദ്രാസ് ഹൈക്കോടതി

ഇളയരാജയുടെ ഗാനങ്ങള്‍ ഉപയോഗിക്കുന്ന നിരവധി ചലച്ചിത്ര നിര്‍മാതാക്കളുമായി നിയമ പോരാട്ടത്തിലാണ് സംഗീത സംവിധായകന്‍. 1,500 സിനിമകളിലായി 7,500 ല്‍ അധികം ഗാനങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും മുന്‍നിര സംഗീതസംവിധായകരില്‍ ഒരാളാണ് ഇളയരാജ. ഇപ്പോഴിതാ ഇളയരാജയുടെ പരാതിയില്‍ സോണി മ്യൂസിക്കിന് പണി കിട്ടിയിരിക്കുകയാണ്. ഇളയരാജ സംഗീതം നല്‍കിയ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിലൂടെ ദിവസം എത്ര രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്നതിന്റെ കണക്ക് ഹാജരാക്കാന്‍ സോണി മ്യൂസിക് എന്റര്‍ടെയ്ന്‍മെന്റിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.

തന്റെ പാട്ടുകള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍നിന്ന് സോണിയെ വിലക്കണമെന്നും താന്‍ സംഗീതംനല്‍കി പുറത്തിറക്കിയ പാട്ടുകളുടെ പൂര്‍ണ അവകാശം തനിക്കാണെന്നും അത് പ്രക്ഷേപണം ചെയ്യാനും മാറ്റങ്ങള്‍വരുത്തി പുതിയ പാട്ടുകള്‍ ഇറക്കാനും സോണി മ്യൂസിക്കിന് അധികാരമില്ലെന്നും കാണിച്ചാണ് ഇളയരാജ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നത്.

പകര്‍പ്പവകാശ നിയമത്തിന്റെ 2012ലെ ഭേദഗതി വരുന്നതുവരെ പാട്ടിന്റെ അവകാശം സംഗീതസംവിധായകനും ഗാനരചയിതാക്കള്‍ക്കും ഗായകര്‍ക്കും പ്രതിഫലംനല്‍കി പാട്ട് പുറത്തിറക്കിയ ചലച്ചിത്ര നിര്‍മാതാക്കള്‍ക്കായിരുന്നെന്ന് സോണി മ്യൂസിക് വാദിച്ചു. 118 സിനിമകള്‍ക്കുവേണ്ടി ഇളയരാജ സംഗീതംനല്‍കിയ ഗാനങ്ങള്‍ നിര്‍മാതാക്കള്‍ക്ക് പണംനല്‍കി സോണി മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. അവയുടെ പ്രക്ഷേപണം വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ വലിയ നഷ്ടം വരുമെന്ന് സോണി മ്യൂസിക് ചൂണ്ടിക്കാണിച്ചു.

administrator

Related Articles