അറിയാം വാട്സ്ആപ്പിലെ പുതിയ ഫീച്ചർ

അറിയാം വാട്സ്ആപ്പിലെ പുതിയ ഫീച്ചർ

സന്ദേശങ്ങൾ അയക്കുന്നതിനായി ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്. വിവിധ തരത്തിലുള്ള മാറ്റങ്ങളാണ് വാട്സാപ്പിൽ ദിനംപ്രതി നടക്കുന്നത്. ഇപ്പോഴിതാ ഐഒഎസ്, ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി വാട്സാപ്പ് പുതിയ സ്വകാര്യതാ ഫീച്ചറിൻറെ പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. സന്ദേശങ്ങൾ വായിച്ചതിനുശേഷം നിശ്ചിത സമയത്തിനകം സ്വമേധയാ ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ് പുതിയ ഫീച്ചറിൻറെ പ്രത്യേകത.

നിലവിൽ ഉപയോഗത്തിലുള്ള ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറിൽ സന്ദേശം അയച്ചതുമുതൽ കൗണ്ട്ഡൗൺ ആരംഭിക്കുമ്പോൾ, പുതിയ ഫീച്ചറിൽ സന്ദേശം ഉപയോക്താവ് തുറന്നതിന് ശേഷമായിരിക്കും സമയം കണക്കാക്കുന്നത്. വാട്‌സാപ്പ് ബീറ്റ ഫോർ ഐഒഎസ് വേർഷൻ 26.19.10.72 ഉപയോഗിക്കുന്ന ചില ടെസ്റ്റ്ഫ്ളൈറ്റ് ഉപയോക്താക്കൾക്കാണ് ആദ്യം ഈ ഫീച്ചർ ലഭ്യമായതെന്ന് വാട്‌സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

ആൻഡ്രോയ്‌ഡിൽ 2.26.19.11 ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്കും പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ ലഭ്യമായിതുടങ്ങിയിട്ടുണ്ട്. ആപ്പ് സ്റ്റോർ പതിപ്പിലെ കുറച്ച് ഉപയോക്താക്കൾക്കും പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ലഭിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ആഫ്റ്റർ റീഡിംഗ് എന്ന പേരിലാണ് പുതിയ ഓപ്ഷൻ ഡിസപ്പിയറിംഗ് മെസേജ് സെറ്റിംഗ്‍സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് സന്ദേശം വായിച്ചതിന് ശേഷം അഞ്ച് മിനിറ്റ്, ഒരു മണിക്കൂർ, 12 മണിക്കൂർ എന്നീ സമയപരിധികളിൽ ഏതെങ്കിലും തെരഞ്ഞെടുക്കാം. ഉപയോക്താവ് സന്ദേശം തുറന്നില്ലെങ്കിൽ 24 മണിക്കൂറിന് ശേഷം അത് സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടുന്ന രീതിയിലാണ് പുത്തൻ ഫീച്ചർ.

administrator

Related Articles