കിങ്ഡം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു

കിങ്ഡം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു

ഗൗതം തിന്നൂരി സംവിധാനം ചെയ്ത വിജയ് ദേവര്‍കൊണ്ട പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് കിങ്ഡം. കഴിഞ്ഞ ദിവസം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഭാഗ്യശ്രീ ബോര്‍സെയാണ് ആക്ഷന്‍ ഡ്രാമയില്‍ നായികയായി എത്തിയത്. വിജയ് ദേവര്‍കൊണ്ടയുടെ ആരാധകര്‍ ചിത്രത്തിന്റെ ഒടിടി പതിപ്പിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രത്തിന്റെ ഒടിടി പതിപ്പില്‍ ‘ഹൃദയം ലോപാല’ എന്ന ഗാനവും ഒരു കാര്‍ണിവല്‍ ഫൈറ്റ് സീക്വന്‍സും ഉണ്ടാകുമെന്ന് സംവിധായകന്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇവ രണ്ടും ചിത്രം നെറ്റ്ഫല്‍ക്‌സില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല. അതിപ്പോള്‍ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. ഒരു പക്ഷെ യൂട്യൂബില്‍ ചിത്രത്തില്‍ ഇല്ലാത്ത രംഗങ്ങള്‍ നിര്‍മാതാക്കള്‍ റിലീസ് ചെയ്‌തേക്കാം. എന്നാല്‍ അക്കാര്യത്തില്‍ ഔദ്യേഗികമായ ഉറപ്പ് ഇതുവരെ വന്നിട്ടില്ല.

administrator

Related Articles